ലെബനോന്റെ നിയുക്ത പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റി: ലെബനോന്റെ നിയുക്ത പ്രധാനമന്ത്രി സായിദ് ഹരീരി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. 35 മിനിറ്റ് നീളുന്നതായിരുന്നു കണ്ടുമുട്ടല്‍.

അനിശ്ചിതത്വത്തിലും ക്ലേശങ്ങളിലും കഴിയുന്ന ലബനീസ് ജനതയ്ക്ക് സാന്ത്വനവും ആത്മീയസാമീപ്യവും പാപ്പ വാഗ്ദാനം ചെയ്തു. ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് അടിയന്തിര സഹായം നല്‌കേണ്ടത് രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രഥമ ലക്ഷ്യമാണെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി. സാഹചര്യം അനുവദിച്ചാല്‍ ലെബനോന്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹവും പാപ്പ വെളിപെടുത്തി. സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളില്‍ വീര്‍പ്പുമുട്ടുന്ന രാജ്യമാണ് ലെബനോന്‍.

ഇന്നലെ രാവിലെയായിരുന്നു ഇരുനേതാക്കന്മാരുടെയും സംഗമം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.