നോമ്പുകാലം കഴിഞ്ഞും ധ്യാനിക്കേണ്ട തിരുവചനം

നിത്യതയെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഭൂമിയിലെ നമ്മുടെ ജീവിതത്തിന് അര്‍ത്ഥം നല്കുന്നത്. നിത്യതയെ നാം സ്വപ്നം കാണണം. നോമ്പുകാലത്തിന്റെ ഈ ദിനങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ കൂടുതലായും നമ്മുടെ മനസ്സ് സഞ്ചരിക്കേണ്ടത് ഇതേക്കുറിച്ചായിരിക്കണം.

കാര്യംശരിയാണ്, തിരക്കുപിടിച്ച ജീവിതത്തില്‍ പ്രാര്‍ത്ഥിക്കാനോ മരണാനന്തരമുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാനോപോലും സമയവുംമനസ്സുംഇല്ലാത്തവരാണ് കൂടുതലും.

പക്ഷേ ഈ ദിവസങ്ങളിലെങ്കിലും അതിന് അവധി നല്കി കൂടുതല്‍ ദൈവചിന്തയിലേക്ക് നാം കടന്നുവരണം. ഹെബ്രാ 13;14 ഇത്തരമൊരുഅവസരത്തില്‍ കൂടുതല്‍ പ്രസക്തമാണ്. ഈ ഭാഗത്ത് തിരുവചനം പറയുന്നത് ഇതാണ്:

എന്തെന്നാല്‍ ഇവിടെ നമുക്ക് നിലനില്ക്കുന്ന നഗരമില്ല. വരാനുള്ള നഗരത്തെയാണല്ലോ നാം അന്വേഷിക്കുന്നത്.

വരാനുളള നഗരത്തെ സ്വപ്‌നം കണ്ട്, ആ നഗരത്തില്‍ ജീവിക്കാന്‍ തക്ക യോഗ്യതയോടുകൂടി നമുക്ക് ഈ ലോകത്തിലായിരിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.