എങ്ങനെയാണ് നോമ്പ് ആരംഭിക്കേണ്ടത്?


നോമ്പിലേക്കുള്ള ദിവസങ്ങള്‍ ഇതാ അടുത്തുകഴിഞ്ഞു. സഭയുടെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ കാലമാണ് നോമ്പുകാലം, പക്ഷേ പലരും നോമ്പിനെ ബാഹ്യതലത്തില്‍ മാത്രമാണ് ഒതുക്കിനിര്‍ത്തിയിരിക്കുന്നത്.

ഉപവാസം പോലെയുള്ള കാര്യങ്ങള്‍ മാത്രം ചെയ്യാനുള്ള കാലമായിട്ടാണ് ഇതിനെ അവര്‍ കാണുന്നത്. അതിനെ വിലയുള്ളതായി കാണുമ്പോഴും നാം മറന്നുപോകരുതാത്ത ഒരു കാര്യമുണ്ട് നോമ്പുകാലം എന്നത് നമ്മുടെ ഹൃദയത്തിലേക്ക് നോക്കാനുള്ള അവസരമാണ് എന്ന്.

സങ്കീര്‍ത്തനം 51 ന്റെ 19ല്‍ നാം ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ അപ്പോള്‍ അവിടുന്ന് നിര്‍ദ്ദിഷ്ട ബലികളിലും ദഹനബലികളിലും സമ്പൂര്‍ണ്ണ ദഹനബലികളിലും പ്രസാദിക്കും. അപ്പോള്‍ അങ്ങയുടെ ബലിപീഠത്തില്‍ കാളകള്‍ അര്‍പ്പിക്കപ്പെടും.

മനസ്സിന്റെ പശ്ചാത്താപത്തോടെ ഉപവാസം അനുഷ്ഠിക്കുമ്പോള്‍ മാത്രമാണ് ദൈവം നമ്മുടെ പരിത്യാഗപ്രവൃത്തികളില്‍ സംപ്രീതനാകുകയുള്ളൂ. അതുപോലെ സങ്കീര്‍ത്തനത്തില്‍ നാം ഇങ്ങനെയും പ്രാര്്ഥിക്കുന്നുണ്ട്, എന്റെ പാപങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ കണ്‍മുമ്പിലുണ്ട്.

അതെ നമ്മുടെ പാപങ്ങളെയും കുറവുകളെയും കുറിച്ച് അനുദിനം ധ്യാനിക്കാനും അതില്‍ നിന്ന് മോചിതരാകാനുമുള്ള അവസരമാണ് ഓരോ നോമ്പുകാലം. പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചതിന് ശേഷം ഉപവാസമനുഷ്ഠിക്കുക. ഥാര്‍ത്ഥ ഉപവാസം ഹൃദയത്തില്‍ അരങ്ങേറട്ടെ.

അതിന് ശേഷം ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളിലേക്ക് കടക്കാം. ദൈവത്തിന്റെ കരുണ നമുക്ക് യാചിക്കാം ആത്മശോധനയിലൂടെ പാപങ്ങളെ കണ്ടെത്താം. കുമ്പസാരത്തിലൂടെ പാപങ്ങളില്‍ നിന്ന് മോചനം നേടാം. ദൈവത്തിന്റെ കരുണയില്‍ ആശ്വാസം ണ്ടെത്താം.

അങ്ങനെ നാം ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ ധ്യാനിക്കണം. അവിടുത്തെ വഴിയിലൂടെ നടക്കണം. അപ്പോള്‍ നോമ്പുകാലം ഫലദായകമാകും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.