“ലെറ്റ് മം റെസ്റ്റ്’ വൈറല്‍ ചിത്രത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രശംസ

ഉറങ്ങിക്കിടക്കുന്ന മാതാവ്, ഉണ്ണീശോയെ പരിപാലിക്കുന്ന യൗസേപ്പിതാവ്. ഉണ്ണീശോയാവട്ടെ പിറന്നവീണ ഭാവത്തിലാണ്. സോ്ഷ്യല്‍ മീഡിയായില്‍ വ്യാപകമായ ഒരു തിരുപ്പിറവി ചിത്രമാണ് ഇത്. ഈ ചിത്രത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രശംസിച്ചു. തന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 17 നാണ് പാപ്പ ഇതേക്കുറിച്ച് സംസാരിച്ചത്.

കുടുംബത്തിന്റെയും വിവാഹജീവിതത്തിന്റെയും ഐക്യത്തിന്റെ പ്രതീകമായിട്ടാണ് പാപ്പ ഈ ചിത്രത്തെ കണ്ടത്. നിങ്ങളുടെ മകനോ മകളോ കരയുമ്പോള്‍ നിങ്ങളില്‍ എത്ര ഭാര്യഭര്‍ത്താക്കന്മാര്‍ ആ രാത്രികള്‍ പങ്കുവച്ചിട്ടുണ്ട്. പാപ്പ ചോദിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.