ആയുസിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം

മനുഷ്യന്റെ ആയുസ് പുല്‍ക്കൊടിക്ക് തുല്യമാണ്. എപ്പോള്‍ വേണമെങ്കിലും പിഴുതുമാറ്റാന്‍ കഴിയുന്ന വിധത്തില്‍ നിസ്സാരം. പക്ഷേ നമ്മുടെവിചാരം നാം ആഴത്തില്‍ വേരുകളാഴ്ത്തി നില്ക്കുന്ന വടവൃക്ഷമാണെന്നാണ്. അതുകൊണ്ടാണ് നാം ഒരിക്കല്‍പോലും ഭൗമികജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ച് ചിന്തിക്കാത്തത്.ഇത്തരമൊരു അവസ്ഥയിലാണ് സങ്കീര്‍ത്തനങ്ങള്‍ 90:3-12 പ്രസക്തമാകുന്നത്. സങ്കീര്‍ത്തനങ്ങളിലെ പ്രസ്തുത ഭാഗം മനോഹരമായ ഒരു പ്രാര്‍ത്ഥനയാണ്.ആയുസിന്റെ ദിനങ്ങളെണ്ണാന്‍ പ്രേരണ നല്കുന്നതും ജീവിതത്തിന്റെനിരര്‍ത്ഥകത ഓര്‍മ്മിപ്പിക്കുന്നതുമാണ് ഈ ഭാഗം. ഇത് നമ്മുടെയുംപ്രാര്‍ത്ഥനയായി മാറട്ടെ.

മനുഷ്യനെ അവിടുന്ന് പൊടിയിലേക്ക് മടക്കി അയ്ക്കുന്നു. മനുഷ്യമക്കളേ തിരിച്ചുപോകുവിന്‍ എന്ന് അങ്ങ് പറയുന്നു. ആയിരം വത്സരം അങ്ങയുടെ ദൃഷ്ടിയില്‍ കഴിഞ്ഞുപോയ ഇന്നലെപോലെയും രാത്രിയിലെ ഒരു യാമം പോലെയും മാത്രമാണ്. അവിടുന്ന് മനുഷ്യനെ ഉണരുമ്പോള്‍ മാഞ്ഞുപോകുന്ന സ്വപ്‌നം പോലെ തുടച്ചുമാറ്റുന്നു. പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലുപോലെയാണവന്‍. പ്രഭാതത്തില്‍ അത് തഴച്ചുവളരുന്നു, സായാഹ്നത്തില്‍അത് വാടിക്കരിയുന്നു. ഞങ്ങളുടെ ദിനങ്ങള്‍ അങ്ങയുടെ ക്രോധത്തിന്റെ നിഴലില്‍ കടന്നുപോകുന്നു. ഞങ്ങളുടെ വര്‍ഷങ്ങള്‍ ഒരു നെടുവീര്‍പ്പുപോലെ അവസാനിക്കുന്നു. ഞങ്ങളുടെ ആയുഷ്‌ക്കാലം എഴുപതുവര്‍ഷമാണ്.ഏറിയാല്‍ എണ്‍പത്. എന്നിട്ടും അക്കാലമത്രയും അദ്ധ്വാനവുംദുരിതവുമാണ്. അവ പെട്ടെന്ന് തീര്‍ന്ന് ഞങ്ങള്‍കടന്നുപോകും..ഞങ്ങളുടെ ആയുസിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.