“മികച്ച ഭരണം കാഴ്ചവയ്ക്കുമ്പോഴും മദ്യനയത്തില്‍ സര്‍ക്കാരിന്റേത് ഉദാസീന നിലപാട്”


കൊച്ചി: നിരവധി കാര്യങ്ങളില്‍ മി്കച്ച ഭരണം കാഴ്ച വയ്്ക്കുമ്പോഴും മദ്യനയത്തില്‍ ഉദാസീന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്.

സര്‍ക്കാരിന്റെ മദ്യനയം കേരളത്തെ പിന്നോട്ടു നയിക്കുന്നു. കോവിഡ് കാലത്ത് മദ്യശാലകള്‍ അടഞ്ഞുകിടന്നപ്പോള്‍ നാട്ടിലുണ്ടായ ശാന്തിയും സമാധാനവും വളരെ വലുതായിരുന്നു. മദ്യമില്ലാതായാല്‍ കേരളത്തില്‍ ഉണ്ടാകുമെന്ന് പ്രചരിപ്പിക്കപ്പെട്ട യാതൊരു ദുരന്തവും സംഭവിച്ചില്ലെന്ന് മാത്രമല്ല ഗുണങ്ങളുണ്ടാവുകയും ചെയ്തു. മദ്യനിരോധനമാണ് ജനനന്മയ്്ക്ക ഗുണകരമെന്ന് തിരിച്ചറിഞ്ഞ് മദ്യത്തില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ വേണ്ടെന്ന് വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.