ഞായറാഴ്ച പ്രസംഗം കേള്‍ക്കുമ്പോള്‍ ഉറക്കം തൂങ്ങുന്നുവോ. എങ്കില്‍ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ

ഞായറാഴ്ചകളിലെ വചനവിചിന്തനത്തിനിടയില്‍ ഉറക്കം തുങ്ങുന്ന ചിലരെങ്കിലുമുണ്ടാവും ഇത് വായിക്കുന്നവര്‍ക്കിടയില്‍. അത് ആരുടെയെങ്കിലും കുറ്റമാണോ കുറവാണോ എന്ന് ചോദിച്ചാല്‍ വ്യക്തമായ മറുപടി ഉണ്ടാവണമെന്നില്ല. കാരണം നീണ്ട ചരിത്രമുണ്ട് ഇത്തരത്തിലുള്ള ഉറക്കം തൂങ്ങലിന്.

അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ വിശുദ്ധ പൗലോസ് പ്രസംഗിക്കുമ്പോള്‍ ഒരാള്‍ ഉറക്കം തൂങ്ങുന്നതിനെക്കുറിച്ച് ബൈബിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.( 20: 7-12) .

നമ്മുടെ വിഷയം അതല്ല. എങ്ങനെ ഞായറാഴ്ചകളിലെ വചനവിചിന്തനങ്ങളില്‍ പൂര്‍ണ്ണമനസ്സോടെ പങ്കെടുക്കാന്‍ കഴിയുന്നു എന്നതാണ്. എത്രത്തോളം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ കഴിയുന്നു എന്നതാണ്.

വചനവിചിന്തനം നടത്തുന്ന വൈദികന് വേണ്ടി പ്രാര്‍ത്ഥിച്ചൊരുങ്ങുക എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. അച്ചന്‍ നല്ലതുപോലെ പ്രസംഗത്തിന് ഒരുങ്ങിയാല്‍ മാത്രമേ വിശ്വാസികള്‍ക്ക് ആ പ്രസംഗം അനുഭവവേദ്യമാകുകയുള്ളൂ. അതുകൊണ്ട് നന്നായി ഒരുങ്ങാന്‍ അച്ചനു വേണ്ടി പ്രാര്‍ത്ഥിക്കുക.

വചനവിചിന്തനത്തിന് വേണ്ടി സ്വയം ഒരുങ്ങുക, പ്രാര്‍ത്ഥിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. പലപ്പോഴും നമ്മുടെ മൂഡായിരിക്കും പ്രസംഗം നല്ലതോ വിരസമോ ആക്കിമാറ്റുന്നത്. നോട്ടുകുറിക്കുന്നതാണ് മറ്റൊരുരീതി. നല്ല ആശയങ്ങളോ ചിന്തകളോ ഉദ്ധരണികളോ കേട്ടാല്‍ അത് കുറിച്ചെടുക്കുക. അടുത്തിരിക്കുന്നവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക.

അവര്‍ അലസമായിട്ടിരിക്കുന്നതും ഉറക്കം തൂങ്ങുന്നതും നമ്മുടെ ശ്രദ്ധയും കളഞ്ഞേക്കാം..അതുകൊണ്ട് അവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.