ജപമാല ചൊല്ലുമ്പോള്‍ ഇനി ഈ ലുത്തീനിയ പാടി പ്രാര്‍ത്ഥിക്കാം

കത്തോലിക്കരുടെ ആത്മീയജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഘടകമാണ് ജപമാല. ഓരോ ജപമാലയ്ക്ക് ശേഷവും നാംമാതാവിന്റെ ലുത്തീനിയായും ചൊല്ലാറുണ്ട്. ഇവിടെയാണ് പരിശുദ്ധ മാതാവിന്റെ പാരമ്പര്യ ലുത്തീനിയായുടെ പ്രസക്തി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അംഗീകരിച്ച ഈ പാരമ്പര്യ ലുത്തീനിയ ആദ്യമായിട്ടാണ് ഗാനരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സെല്‍ജോ സെബാസ്റ്റിയന്റെ നിര്‍മ്മാണനിര്‍വഹണത്തില്‍ മലയാളം ക്രിസ്ത്യന്‍പാട്ടുകള്‍ എന്ന യൂട്യൂബ് ചാനലിലൂടെ ഈ ലുത്തീനിയ റീലിസ് ചെയ്തു. ഇനി ജപമാല ചൊല്ലുമ്പോള്‍ ഈ ലുത്തീനിയാ നമുക്ക് പാടി പ്രാര്‍ത്ഥിക്കാവുന്നതാണ്.

ജോബി മന്നായന്‍ രചന നിര്‍വഹിച്ച ലുത്തീനിയ ഗാനരൂപത്തില്‍ ആലപിച്ചിരിക്കുന്നത് വിനോദ് അഗസ്റ്റിയനാണ്.

https://youtube.com/c/MalayalamChristianPaattukalമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.