കോവിഡ്; മുന്‍ ലിവര്‍പൂള്‍ അതിരൂപത സഹായമെത്രാന്‍ അന്തരിച്ചു

ലിവര്‍പൂള്‍: ബിഷപ് വിന്‍സെന്റ് മാലോണ്‍ കോവിഡ് ബാധയെതുടര്‍ന്ന് മരണമടഞ്ഞു. 88 വയസായിരുന്നു. ഇന്നലെ രാവിലെയാണ് റോയല്‍ ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ വച്ച് അദ്ദേഹം മരണമടഞ്ഞത്. കൊറോണയുടെ പിടിയില്‍ അകപ്പെട്ട് മരണമടയുന്ന നാലാമത്തെ മെത്രാനാണ് ബിഷപ് വിന്‍സെന്റ്.

1989 മുതല്‍ 2006 വരെ ലിവര്‍ പൂള്‍ അതിരൂപതയിലെ സഹായമെത്രാനായിരുന്നു. എഴുപത്തിയഞ്ചാം വയസില്‍ വിരമിച്ചുവെങ്കിലും വികാരി ജനറാളായും ട്രസ്റ്റിയായും കഴിഞ്ഞവര്‍ഷം വരെ സേവനം ചെയ്തിരുന്നു.

എളിമയും സേവനസന്നദ്ധതയുമുളള വ്യക്തിയായിരുന്നു ബിഷപ് വിന്‍സെന്റ് മാലോണ്‍ എന്നും ദൈവജനത്തിന് വേണ്ടി അദ്ദേഹം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ലിവര്‍പൂള്‍ മേയര്‍ ജോ ആന്‍ഡേഴ്‌സണ്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.