ലിസി ഫെര്‍ണാണ്ടസ്- ഷാന്‍ ഫെര്‍ണാണ്ടസ് ടീമിന്റെ നേതൃത്വത്തില്‍ 51 ാം സങ്കീര്‍ത്തനം ഗാനരൂപത്തില്‍

ദൈവമേ കനിയണമേയെന്ന സഹായാഭ്യര്‍ത്ഥന നടത്തുന്ന സങ്കീര്‍ത്തനഭാഗമാണ് 51 ാം സങ്കീര്‍ത്തനം എന്ന് നമുക്കറിയാം. ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോട് ദയ തോന്നണമേ എന്നാണ് സങ്കീര്‍ത്തനം ആരംഭിക്കുന്നത്. കോവിഡ് കാലത്ത് കരുണയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളില്‍ സങ്കീര്‍ത്തനത്തിലെ ഈ ഭാഗവും ഇടം പിടിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ആ സങ്കീര്‍ത്തഭാഗം ഗാനരൂപത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു. 91 ാം സങ്കീര്‍ത്തനം ഗാനരൂപത്തില്‍ ആവിഷ്‌ക്കരിച്ച ലിസി ഫെര്‍ണാണ്ടസ്- ഷാന്‍ ഫെര്‍ണാണ്ടസ് ടീമാണ് ഈ സങ്കീര്‍ത്തനവും ഗാനരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് ദൈവകരുണയ്ക്കായി യാചിക്കാന്‍ സഹായകരമായ രീതിയിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പത്തുവയസുമുതല്‍ ക്രൈസ്തവ ഭക്തിഗാന രംഗത്ത് ചുവടുവച്ചു തുടങ്ങിയ ലിസി, ഇതിനകം എണ്ണൂറോളം ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ കരിസ്മാറ്റിക് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കിവരുന്നു.

സഭയെ തന്റെ എളിയ ശുശ്രൂഷകളിലൂടെ സഹായിക്കുവാനും ദൈവസ്‌നേഹത്തിലേക്ക് അനേകരെ കൂട്ടിക്കൊണ്ടുവരാനും ഉതകുന്ന പ്രവര്‍ത്തനങ്ങളുമായിട്ടാണ് ലിസിയുടെ ജീവിതം മുന്നോട്ടുപോകുന്നത്. ഏഴുമുട്ടം താബോര്‍ ധ്യാനകേന്ദ്രത്തിലെ ഇരുപത് വര്‍ഷക്കാലം തന്റെ ആത്മീയജീവിതത്തിന് വലിയൊരു മുതല്‍ക്കൂട്ടായിരുന്നുവെന്നും ലിസി വിശ്വസിക്കുന്നു.

പാലാ നീലൂരിൽ ജനിച്ച ലിസി കടനാട് ഇടവകാംഗമാണ്മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Lizy says

    Good work

Leave A Reply

Your email address will not be published.