പതിനായിരക്കണക്കിന് മരിയന്‍ വിശ്വാസികള്‍ പങ്കെടുത്ത ഗാഡ്വെലൂപ്പെ തീര്‍ത്ഥാടനം അവിസ്മരണീയമായി


കോച്ചെല്ല വാലി: ഗാഡ്വെലൂപ്പ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് 34 മൈല്‍ ദൈര്‍ഘ്യമേറിയ തീര്‍ത്ഥാടനപദയാത്രയില്‍ ഇരുപതിനായിരത്തോളം മരിയന്‍ ഭക്തര്‍ പങ്കെടുത്തു. പത്തൊന്‍പതാം വര്‍ഷത്തെ തീര്‍ത്ഥാടനമാണ് ഇത്തവണ നടന്നത്. അമേരിക്കയിലെ ഏറ്റവും നീളമേറിയ തീര്‍ത്ഥാടനമായിട്ടാണ് ഇതിനെ പരിഗണിച്ചുപോരുന്നത്.

ഇരുപതിനായിരത്തോളം ആളുകള്‍ പങ്കെടുത്തിട്ടുണ്ടാകും എന്നാണ് കരുതപ്പെടുന്നത്. എങ്കിലും അതിനെക്കാള്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാനാണ് സാധ്യതയെന്ന് പ്രോഗ്രാം ഓര്‍ഗനൈസര്‍ സോണിയ ഗോണ്‍സാല്‍വസ് പറഞ്ഞു.

2000 ല്‍ ആണ് പദയാത്ര ആദ്യമായി ആരംഭിച്ചത്. പ്രദേശത്തെ കുടുംബങ്ങളുടെ ആഭിമുഖ്യത്തില്‍ തുടങ്ങിയ തീര്‍ത്ഥാടനം പിന്നീട് മരിയന്‍ വിശ്വാസികള്‍ ഏറ്റെടുക്കുകയായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.