തിരുവനന്തപുരം : കെസിബിസി, കേരള കാത്തലിക് ബൈബിൾ സൊസൈറ്റി നടത്തുന്ന ലോഗോസ് ക്വിസില് പങ്കെടുക്കുന്നവർക്കായുള്ള മൊബൈൽ ആപ്പിന്റെ അഞ്ചാം വെർഷൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നേറ്റോ പുറത്തിറക്കി. തിരുവനന്തപുരം അതിരൂപതയിലെ മീഡിയ കമ്മീഷനും അജപാലന ശുശ്രൂഷ സമിതിയും ചേർന്നാണ് ആപ്പ് പുറത്തിറക്കിയത്.
2017 മുതലാണ് ആപ്പ് പുറത്തിറക്കിയത്. ഒരോ വർഷവും ആയിരക്കണക്കിനു പേരാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലിരുന്ന് ലോഗോസ് ക്വി സില് പങ്കെടുക്കുന്നത്. ലോഗോസ് ആപ്പ് അഞ്ചാം വേർഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.
2022ലെ വചന ഭാഗത്തെ ആസ്പദമാക്കിയുള്ള 1050 ചോദ്യങ്ങളാണ് മൊബൈൽ ആപ്പിലുള്ളത്.