ലണ്ടനില്‍ മാമ്മോദീസാ ചടങ്ങുകള്‍ പോലീസ് തടസപ്പെടുത്തി

ലണ്ടന്‍: ലണ്ടനിലെ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ ഞായറാഴ്ച നടന്ന മാമ്മോദീസാ ചടങ്ങുകള്‍ പോലീസ് തടസപ്പെടുത്തി. രാജ്യത്ത് കോവിഡ് വ്യാപനം തടയാന്‍ വിവാഹവും മാമ്മോദീസായും പോലെയുള്ള മതപരമായ ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നിട്ടും അതിനെ മറികടന്ന് മാമ്മോദീസാ നടത്തിയതുകൊണ്ടാണ് പോലീസ് ഇടപെട്ടത്. പോലീസിന്റെ നടപടിയെ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ബിഷപ്പുമാര്‍ വിമര്‍ശിച്ചു. 30 പേരാണ് മാമ്മോദീസാ ചടങ്ങില്‍ പങ്കെടുത്തത്. പോലീസ് മാമ്മോദീസാ ചടങ്ങുകള്‍ നിര്‍ത്തിവയ്ക്കുകയും ആരും ദേവാലയത്തിലേക്ക് പ്രവേശിക്കാതിരിക്കാനായി ഗെയ്റ്റിങ്കല്‍ നിലയുറപ്പിച്ചതായും ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് ഔട്ട്‌ഡോര്‍ ഗാദറിംങ് തീരുമാനിച്ച് മാമ്മോദീസാ ചടങ്ങുകള്‍ നടത്തുകയായിരുന്നു.

രാജ്യവ്യാപകമായി യുകെയില്‍ ഇപ്പോള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. റെസ്റ്ററന്റുകളും അത്യാവശ്യമല്ലാത്ത ബിസിനസ് സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. സ്വകാര്യപ്രാര്‍ത്ഥനയ്ക്കും ശവസംസ്‌കാരത്തിനും മാത്രമായിട്ടാണ് ദേവാലയങ്ങള്‍ തുറന്നിരിക്കുന്നത്‌മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.