ഈശോ നമ്മെ അനാഥരാക്കുമോ?

ജീവിതത്തില്‍ പലപ്പോഴും നമ്മുക്ക് ഏകാന്തതയും ഒറ്റപ്പെടലും അനുഭവപ്പെടാറുണ്ട്. വിശ്വസിച്ചവരില്‍ നിന്നുള്ള തിരിച്ചടികള്‍, സ്‌നേഹിച്ചവരില്‍ നിന്നുള്ള തിരസ്‌ക്കരണം, ആത്മാര്‍ത്ഥതയുണ്ടെന്ന് കരുതിയവരില്‍ നിന്നുള്ള വഞ്ചന..

ഇതിനൊക്കെ പുറമെ രോഗങ്ങളും മറ്റ് സാമ്പത്തികപ്രയാസങ്ങളും. ഇതെല്ലാം കൂടി ചേരുമ്പോള്‍ നമ്മുടെ മനസ്സ് വിചാരിക്കുന്നത് ദൈവം നമ്മെ ഉപേക്ഷിച്ചുവെന്നാണ്. പ്രത്യേകിച്ച് കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളുടെ കാലത്ത് ഇത്തരം ധാരണകള്‍ പ്രബലപ്പെടുകയും ചെയ്യും.

എന്നാല്‍ ദൈവം നമ്മെ ഒരിക്കലും അനാഥരായി വിടുകയില്ല. ക്രിസ്തുവിന്റെ വാഗ്ദാനങ്ങളില്‍ ഒന്ന് അതൂകുടിയാണ്. ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല എന്നതാണ് അത്. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരും എന്നും അവിടുന്ന് തുടര്‍ന്ന് പറയുന്നു. നമ്മോടൊത്ത് വസിക്കുകയും നമ്മോടൊത്ത് ആയിരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിലൂടെയാണ് നാം അത്തരമൊരു ദൈവികസാന്നിധ്യം അറിയുന്നതെന്നും ആ തിരുവചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

അതെ, അതുകൊണ്ട് നാം ഒരിക്കലും നിരാശപ്പെടരുത്, തനിച്ചാണെന്ന് വിചാരിക്കുകയുമരുത്. ദൈവം നമ്മെ പരിപാലിക്കും. അവിടുന്ന് നമ്മെ ആശ്വസിപ്പിക്കും.. അവിടുന്ന് നമ്മെ നയിക്കും. നമ്മെ ഒരിക്കലും ദൈവം ഉപേക്ഷിക്കുകയില്ല. നിത്യസഹായകനായി അവിടുന്ന് നമ്മുടെ കൂടെയെപ്പോഴുമുണ്ടായിരിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.