ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഈ ഫ്രഞ്ച് കന്യാസ്ത്രീ

ഫ്രഞ്ച് കന്യാസ്ത്രീയായ ആന്ദ്രെ റാന്‍ഡണ്‍ ലോകത്തിലെ ജീവി്ച്ചിരിക്കുന്നതില്‍ വച്ചേറ്റവും കൂടുതല്‍ പ്രായമുള്ള വ്യക്തി. നിലവില്‍ ജപ്പാനിലെ കാനെ ടനാക്കയായിരുന്നു ഏറ്റവും പ്രായം കൂടിയ വ്യക്തി. ഏപ്രില്‍ 19 ന് ജപ്പാനില്‍ വച്ചായിരുന്നു ടനാക്കയുടെ മരണം. ഇതേതുടര്‍ന്നാണ് ആന്ദ്രെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയത്.

നിലവില്‍118 വര്‍ഷവും 73 ദിവസവുമാണ് സിസ്റ്ററുടെ പ്രായം. കോവിഡിനെ അതിജീവിച്ചായിരുന്നു കഴിഞ്ഞവര്‍ഷം പിറന്നാള്‍ ആഘോഷിച്ചത്.

1904 ല്‍ ജനിച്ച ആന്ദ്രെ കത്തോലിക്കാ സഭയില്‍ അംഗമായത് 19 ാം വയസിലായിരുന്നു ഫ്രഞ്ച് ഹോസ്പിറ്റലില്‍ ശുശ്രൂഷ ആരംഭിച്ച അവര്‍ പിന്നീട് ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റിയില്‍ ചേര്ന്ന് കന്യാസ്ത്രീയായി.

കാഴ്ചനഷ്ടപ്പെട്ട അവസ്ഥയില്‍ വീല്‍ച്ചെയറിലാണ് ജീവിതം. ഫ്രാന്‍സിലെ സെന്റ് കാതറിന്‍ ലബ്രോറി റിട്ടയര്‍മെന്റ് ഹോമിലാണ് താമസം.

1997 ല്‍ 122 ാം വയസില്‍ അന്തരിച്ച ജീന്‍ കാല്‍മെന്റിനെ മറികടക്കണമെന്നാണ് സിസ്റ്ററുടെ ആഗ്രഹമെന്ന് ഹോം കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡേവിഡ് ടാവെല്ല അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.