ലോര്‍ഡ് ഓഫ് മിറക്കിള്‍സ് പ്രദക്ഷിണം നഗരത്തെ ഇളക്കിമറിച്ചു

ന്യൂയോര്‍ക്ക്: വിശ്വാസികളുടെ ഹൃദയം ജ്വലിച്ചു നിന്ന അഞ്ചു മണിക്കൂറുകള്‍. ക്രൈസ്തവ വിശ്വാസത്തിന്റെ ദീപപ്രഭയ്ക്ക് നഗരം സാക്ഷിയായ മണിക്കൂറുകള്‍. അവിസ്മരണീയമായ നിമിഷങ്ങള്‍ കൊണ്ട് ലോര്‍ഡ് ഓഫ് മിറക്കിള്‍സ് പ്രദക്ഷിണം ശ്രദ്ധേയമായി.

കര്‍ദിനാള്‍ തിമോത്തി ഡോളനും മോണ്‍. കോര്‍ണേജോയും ചേര്‍ന്ന് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷമാണ് പ്രദക്ഷിണം ആരംഭിച്ചത്. പെറുനിവാസികളും അനേകം വിദേശികളും പങ്കെടുത്ത പ്രദക്ഷിണം ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ വിശ്വാസത്തിന്റെ പ്രഘോഷണം കൂടിയായിരുന്നു. പരമ്പരാഗത ഗാനങ്ങള്‍ ആലപിച്ചും നൃത്തം ചെയ്തും വശ്വാസികള്‍ ഭക്തിയെ പരസ്യമാക്കി. അഞ്ചുമണിക്കൂര്‍ നേരം നീണ്ട പ്രദക്ഷിണം സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ദേവാലയത്തില്‍ സമാപിച്ചു.

പെറുവിലെ ലിമയില്‍ ആരാധിക്കപ്പെടുന്ന യേശുക്രിസ്തുവിന്റെ ചിത്രമാണ് അത്ഭുതങ്ങളുടെ ക്രിസ്തു എന്നും അത്ഭുതങ്ങളുടെ പ്രഭു എന്നും അറിയപ്പെടുന്ന ഈ രൂപം. ബെനിറ്റോ എന്ന ആഫ്രിക്കന്‍ വംശജനാണ് ഈ ചിത്രം വരച്ചത്. പെറുവിനെ ഏറ്റവും പരമ്പരാഗതമായ കത്തോലിക്കാ വിശ്വാസപ്രഘോഷണമാണ് ഇത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മതപരമായ പ്രദക്ഷിണവും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.