ലൂര്‍ദ്ദില്‍ ഓണ്‍ലൈന്‍ വേള്‍ഡ് പില്‍ഗ്രിമേജിന് ഇന്ന് തുടക്കം

ലൂര്‍ദ്ദ്: ലോകപ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ ഇന്ന് ആദ്യമായി ഓണ്‍ലൈന്‍ വേള്‍ഡ് പില്‍ഗ്രിമേജിന് തുടക്കമാകും. 150 വര്‍ഷം മുമ്പ് വിശുദ്ധ ബര്‍ണദീത്തയ്ക്ക് മാതാവ് നല്കിയ അവസാനത്തെ പ്രത്യക്ഷീകരണത്തിന്റെ സ്മരണയ്ക്കായിട്ടാണ് ഇന്ന് വാര്‍ഷികാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് തീര്‍്ത്ഥാടകപ്രവാഹമില്ലാതെലൂര്‍ദ്ദ് അടഞ്ഞുകിടക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീര്‍ത്ഥാടനാലയം അടച്ചിട്ടത്. ഇപ്പോള്‍ തുറന്നിട്ടുണ്ടെങ്കിലും തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ലോകമെങ്ങുമുള്ള തീര്‍ത്ഥാടകര്‍ക്കായി വെര്‍ച്വല്‍ പില്‍ഗ്രിമേജ് സംഘടിപ്പിച്ചിരിക്കുന്നത്. ലൂര്‍ദ്ദില്‍ പ്രാദേശിക സമയം രാവിലെ ഏഴുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ചടങ്ങുകള്‍.

ഇന്ത്യയില്‍ ഇത് ജൂലൈ 17 ന് 10.30am to 00.30 am വരെയാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമാണ് ലൂര്‍ദ്ദ്. അഞ്ചുമില്യന്‍ തീര്‍ത്ഥാടകരാണ് ഇവിടെ വര്‍ഷം തോറും എത്തിച്ചേരുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.