കോവിഡിന് ശേഷം ലൂര്‍ദ്ദ് വീണ്ടും വിശ്വാസികള്‍ക്കായി ഒരുങ്ങുന്നു

ലൂര്‍ദ്ദ്: ലോകത്തിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ലൂര്‍ദ്ദ് വിശ്വാസികള്‍ക്കായി വീണ്ടും കാത്തിരിക്കുന്നു. ലൂര്‍ദ്‌സ് നൈറ്റ്‌സ് എന്ന പേരിലുള്ള പ്രോഗ്രാമുമായിട്ടാണ് തീര്‍ത്ഥാടനകേന്ദ്രം അണിഞ്ഞൊരുങ്ങുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ലൂര്‍ദ്ദ്‌സ് നൈറ്റ്‌സ് ഒരുക്കുന്നത്. രാത്രികുര്‍ബാന, മെഴുകുതിരിപ്രദക്ഷിണം, മരിയന്‍ഗീതങ്ങളുടെ ആലാപനം എന്നിവയെല്ലാമാണ് ഈ പ്രോഗ്രാമില്‍ ഉള്ളത്.

വരുന്ന മാസങ്ങളില്‍ 60 ശതമാനം തീര്‍ത്ഥാടകരെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോണ്‍. ഒലിവര്‍ റിബാദ്യെൂ അറിയിച്ചു. ഫ്രാന്‍സ്, സ്‌പെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കൂടുതലും. യൂറോപ്പിലെ പല എയര്‍പോര്‍ട്ടുകളും തുറന്നുകൊടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 67 മില്യന്‍ ജനസംഖ്യയുള്ള ഫ്രാന്‍സില്‍ 5.8 മില്യന്‍ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരി്ക്കുന്നത്. 111,273 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 85 ശതമാനം തീര്‍ത്ഥാടനങ്ങളും കഴിഞ്ഞവര്‍ഷങ്ങളില്‍ റദ്ദ് ചെയ്യപ്പെട്ടിരിക്കുകയായിരുന്നു. ഇത് തീര്‍ത്ഥാടനകേന്ദ്രത്തെ വലിയൊരു സാമ്പത്തികപ്രതിസന്ധിയിലാക്കിയിരുന്നു.

സാധാരണഗതിയില്‍ മുപ്പതിനായിരത്തോളം വിശ്വാസികളെ സ്വീകരിക്കാനുളള സൗകര്യം ഇവിടെയുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.