ഇസ്ലാം മതവുമായി നിലനില്ക്കുന്ന സൗഹൃദത്തെ തകര്‍ക്കുന്ന വിധത്തില്‍ ലൗജിഹാദ് വിഷയത്തെ വിലയിരുത്തിയിട്ടില്ല: സീറോ മലബാര്‍ സഭ

കൊച്ചി: ഇസ്ലാം മതവുമായി നിലനിന്നുപോരുന്ന സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ലൗജിഹാദ് വിഷയത്തെ സീറോ മലബാര്‍ സഭാ സിനഡ് വിലയിരുത്തിയിട്ടില്ല എന്നും എന്നാല്‍ മതവിദ്വേഷം വളര്‍ത്തുന്നതിനുള്ള നീക്കങ്ങള്‍ ചില തലങ്ങളില്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ വിശ്വാസികള്‍ അതീവജാഗ്രതയുള്ളവരായിരിക്കണമെന്നും സീറോ മലബാര്‍ സഭയുടെ പൊതുകാര്യ കമ്മീഷന്‍.

കേരളത്തില്‍ ലൗജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ലൗ ജിഹാദിന് നിലവിലെ നിയമത്തില്‍ വ്യാഖ്യാനമില്ലെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു ഈ പ്രഖ്യാപനം. സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് മതാന്തര പ്രണയങ്ങളെക്കുറിച്ചും അനുബന്ധപ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്ക സിനഡ് പങ്കുവച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സിനഡ് ഉന്നയി്ച്ച സാഹചര്യം ഇപ്പോഴും നിലനില്ക്കുന്നുവെന്നും കമ്മീഷന്റെ വിശകലനത്തില്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.