ലൗജിഹാദ് തടയാന്‍ കേരളം നിയമം കൊണ്ടുവരണം: ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: ലൗജിഹാദ് തടയാന്‍ യുപി, മധ്യപ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ചെയ്തതിന് സമാനമായ നിയമം കേരളവും കൊണ്ടുവരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍. വിവാഹത്തിന്റെ പേരില്‍ മതം മാറ്റി തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരണം. പ്രണയവിവാഹത്തെയല്ല, മതപരിവര്‍ത്തനത്തിന് വേണ്ടിയുള്ള പ്രണയത്തെയാണ് പാര്‍ട്ടി എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമെല്ലാം പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് പ്രണയം നടിച്ചു മതം മാറ്റിയാണെന്നും അദ്ദേഹം ആരോപിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.