പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതംമാറ്റി സിറിയായിലേക്ക് അയ്ക്കുന്നവര്‍ക്കെതിരെയുള്ള ക്രൈസ്തവരുടെ ആശങ്ക പങ്കുവയ്ക്കാന്‍ ഞങ്ങള്‍ക്ക് മടിയില്ല: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയായിലേക്ക് അയ്ക്കുന്നവര്‍ക്കെതിരെയുള്ള ക്രൈസ്തവസമൂഹത്തിന്റെ ആശങ്ക പങ്കുവയ്ക്കാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യമാണ്. ആരു വെള്ള പൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാലാ ബിഷപ്പിനെതിരെ ഏറ്റവും കുടുതല്‍ വിഷം ചീറ്റിയത് സിപിഎം ആയിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.