ലൗജിഹാദിനെതിരെ താമരശ്ശേരി രൂപതയുടെ നാടകം പ്രണയമന്ത്രം

കോഴിക്കോട്: താമരശ്ശേരി രൂപതയുടെ ആശീര്‍വാദത്തോടെ എകെസിസിയും രൂപതാ കമ്മ്യൂണിക്കേഷന്‍ മീഡിയായും ചേര്‍ന്ന് തയ്യാറാക്കിയ പ്രണയ മന്ത്രം എന്ന നാടകം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് മതപരിവര്‍ത്തനം നടത്തി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും ലൈംഗികക്രൂരതയ്ക്കും ഉപയോഗിക്കുന്നതിനെതിരെയുള്ള ധീരമായ ശബ്ദമാണ്. സമൂഹത്തില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന അനീതികള്‍ക്കെതിരെയാണ് പ്രണയമന്ത്രം ശബ്ദിക്കുന്നത്.

ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടകം അവതരിപ്പിച്ചിരിക്കുന്നത്. താമരശ്ശേരി രൂപതയില്‍ മാത്രം 42 ലൗജിഹാദ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

മുസ്ലീം സമൂഹത്തില്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കണമെന്നാവശ്യപ്പെടുന്നവരുടെ തലമുറ അന്യം നിന്നുപോയിട്ടില്ലെന്നും നാടകം പറയുന്നു.

തിരുനാള്‍ വേളകളില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നാടകത്തിന്റെ രചന ജോസഫ് കുരുമ്പന്റേതാണ്. സംവിധാനം രാജീവന്‍ മമ്മിളി,മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.