ലൂസി കളപ്പുരയ്ക്കലിനെക്കൊണ്ട് പൊറുതിമുട്ടിയെന്ന് ഇടവകാംഗങ്ങള്‍

കല്‍പ്പറ്റ: മുന്‍ എഫ്‌സിസി അംഗം ലൂസി കളപ്പുരയ്ക്കലിനെക്കൊണ്ട് പൊറുതി മുട്ടിയെന്ന് ഇടവകാംഗങ്ങള്‍. കാരയ്ക്കാമല ഇടവകാംഗങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ ലൂസിക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതവും അപകീര്‍ത്തിപരവുമായ പ്രസ്താവനകളാണ് ലൂസി നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു. ലൂസിക്കെതിരെ സഭാതല നടപടിക്ക് മാനന്തവാടി ബിഷപ്പിനും നിയമനടപടിക്ക് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കും പരാതി നല്കുമെന്നും ഇടവകപ്രതിനിധികള്‍ അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.