ലൂസിയാനയില്‍ വിമാനം വഴി നഗരവും കൃഷിയിടവും വെഞ്ചരിച്ചു

ലൂസിയാന: ലൂസിയാനയില്‍ വിമാനംവഴി നഗരവും കൃഷിയിടവും വെഞ്ചരിച്ചു. 100 ഗാലന്‍ വിശുദ്ധ ജലമാണ് ഇതിന് വേണ്ടി വിനിയോഗിച്ചത്. അബീവില്ലിയിലെ കൗ ഐലന്റ് സെന്റ് ആന്‍ ചര്‍ച്ചിലെ ഫാ. മാത്യു ബാര്‍സാരെയാണ് ഇതിന് നേതൃത്വംനല്കിയത്. ലാഫായെറ്റി രൂപതയുടെ കീഴിലുള്ളതാണ് സെന്റ് ആന്‍ ചര്‍ച്ച്.

ഇടവകക്കാര്‍ തങ്ങളുടെ വീടുകളില്‍ നിന്ന് കൊണ്ടുവന്ന വെള്ളമാണ് വൈദികന്‍ വെഞ്ചരിച്ചത്. പൈലറ്റ് അത് വിമാനത്തിലിരുന്ന് സ്േ്രപ ചെയ്യുകയായിരുന്നു.

എല്ലാവര്‍ക്കും ഹാപ്പി ക്രിസ്തുമസ് ആശംസിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തയോടും ചിത്രത്തോടും ആയിരക്കണക്കിന് ആളുകളാണ് പ്രതികരിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.