സഭാ രഹസ്യത്തില്‍ ആരാധനക്രമത്തിന്റെ സ്ഥാനം

ആരാധനാരീതികളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും വിവാദങ്ങളുമായി നമ്മള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയില്‍ ഇതേക്കുറിച്ച് പറയുന്നത് എന്താണെന്ന് നമുക്ക് നോക്കാം. ദൈവാരാധനയെക്കുറിച്ചുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന ഭാഗത്താണ് സഭാരഹസ്യത്തില്‍ ആരാധനക്രമത്തിന്റെ സ്ഥാനത്തെക്കുറിച്ച് പറയുന്നത്.

പരിശുദ്ധ കുര്‍ബാനവഴിയാണ് വിശ്വാസികള്‍ മിശിഹായുടെ രഹസ്യവും സഭയുടെ യഥാര്‍ത്ഥസ്വഭാവവും ജീവിതത്തില്‍ പ്രകടിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് വെളിപെടുത്തുകയും ചെയ്യുന്നത്. മാനുഷികവും അതേസമയം ദൈവികവും ദൃശ്യവും അദൃശ്യവുമാകയാല്‍ ധന്യയും പ്രവര്‍ത്തനത്തില്‍ ഊര്‍ജ്ജസ്വലയു ധ്യാനനിഷ്ഠയില്‍ നിര്‍വൃത്തയും ലോകത്തില്‍ സന്നിഹിതയും എങ്കിലും പ്രവാസിനിയും ആരിയിരിക്കുകയെന്നതാണ് സഭയുടെ സ്വഭാവം. അങ്ങനെ അവളില്‍ മാനുഷികമായവ, ദൈവികമായവയിലേക്കും ദൃശ്യമായവ, അദൃശ്യമായവയിലേക്കും പ്രവര്‍ത്തനോന്മുഖമായവ ധ്യാനാത്മകതയിലേക്കും ഇപ്പോഴുള്ളവ നാം പ്രതീക്ഷിക്കുന്ന ഭാവിനഗരത്തിലേക്കും ലക്ഷ്യം വച്ചും അവയ്ക്ക് വിധേയമാക്കപ്പെട്ടുമിരിക്കുന്നു.

അതുവഴി മിശിഹായുടെ പൂര്‍ണ്ണതയുടെ തികവു വരെ ആരാധന ക്രമം സഭയ്ക്കുളളിലുള്ളവരെ കര്‍ത്താവിന്റെ പരിശുദ്ധാലയവും ആത്മാവില്‍ ദൈവത്തിന്റെ അധിവാസവുമായി അനുദിനം രൂപവല്‍ക്കരിക്കുകയും അതോടൊപ്പം വിസ്മയനീയമാംവിധം അവരുടെ കഴിവുകള്‍ മിശിഹായെ പ്രഘോഷിക്കുന്നതിന് വേണ്ടി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

അങ്ങനെ,പുറത്തുളളവര്‍ക്ക് സഭ ജനതകള്‍ക്കുവേണ്ടി ഉയര്‍ത്തപ്പെട്ട അടയാളമാകാനും അതിന്റെ കീഴില്‍ ചിതറികിടക്കുന്ന ദൈവമക്കള്‍ ഒരു തൊഴുത്തും ഇടയനും ആകാനും വേണ്ടിയാണ് ഇത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.