മുന്‍ കര്‍ദിനാള്‍ മെക്കാറിക്കിന്റെ ലൈംഗികപീഡനങ്ങളുടെ റിപ്പോര്‍ട്ട് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍ സിറ്റി: വാഷിംങ്ടണ്‍ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത കര്‍ദിനാള്‍ മെക്കാറിക്കിന്റെ ലൈംഗികവിവാദങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് രേഖാപരമായും വസ്തുനിഷ്ഠമായും എന്നാല്‍ ഖേദപൂര്‍വ്വവും വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. വളരെ ദൈര്‍ഘ്യമുള്ളതാണ് ഈ പഠനറിപ്പോര്‍ട്ട്.

പൗരോഹിത്യവും സഭാജീവിതവും കര്‍ദിനാള്‍ പദവിയും നഷ്ടമായി അമേരിക്കയിലെ കിന്‍സാസിലുള്ള ഫ്രാന്‍സിസ്‌ക്കന്‍ മൊണാസ്്ര്രടിയില്‍ രഹസ്യമായി ജീവിക്കുന്ന മുന്‍ കര്‍ദിനാളിന്റെ അജപാലന ജീവിതത്തില്‍ വന്ന വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ എണ്ണിയെണ്ണിപറയുന്നുണ്ട്. വിവിധ സഭാധ്യക്ഷന്മാര്‍ പല ഘട്ടങ്ങളായി നല്കിയ ശാസനകളുടെയും തെറ്റുതിരുത്തല്‍ ശ്രമങ്ങളുടെയും സംവാദങ്ങളുടെയും രേഖകളും വിശദമായ പഠനറിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

75 ാം വയസില്‍ മെത്രാപ്പോലീത്ത സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് മെക്കാറിക്കിന് നേരെ കുട്ടികളുടെ പീഡനം, സ്വവര്‍ഗ്ഗ ലൈംഗിക ബന്ധങ്ങള്‍ എന്നിവ ആരോപിക്കപ്പെട്ടത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.