മാഹി പെരുനാളിന് കൊടിയേറി

മാഹി: മാഹി സെന്റ് തെരേസാസ് ദേവാലയത്തില്‍ വിശുദ്ധ അമ്മ ത്രേസ്യായുടെ തിരുനാളിന് കൊടിയേറി. ഫാ.വിന്‍സെന്റ് പുളിക്കല്‍ കൊടിയേറ്റി. ഇതോട് അനുബന്ധിച്ച് നഗരസഭയുടെ സൈറണും മുഴങ്ങി. അള്‍ത്താരയിലെ പ്രത്യേക അറയില്‍ സൂക്ഷിച്ചുവച്ചിട്ടുള്ള അമ്മത്രേസ്യായുടെ തിരുസ്വരൂപം പുറത്തെടുത്തു ദേവാലയത്തിലേക്കുള്ള പ്രവേശന കവാടത്തിലെ പ്രത്യേക പീഠത്തില്‍ പ്രതിഷ്ഠിച്ചു.

14,15 തീയതികളിലാണ് പ്രധാന തിരുനാള്‍. 14 ന് തിരുനാള്‍ ജാഗര ദിനത്തില്‍ വൈകുന്നേരം ആറിന് കൊല്ലം ബിഷപ് ഡോ പോള്‍ മുല്ലശ്ശേരിയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി നടക്കും. തുടര്‍ന്ന് രാത്രി എട്ടിന് തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം.

15 ന് രാവിലെ 10.30 ന് കോഴിക്കോട് ബിഷപ് ഡോ വര്‍ഗീസ് ചക്കാലയ്ക്കലിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും നൊവേനയും നടക്കും. വടക്കെ മലബാറിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണ് മാഹി സെന്റ് തെരേസാസ് ദേവാലയം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.