മാനന്തവാടി രൂപതയുടെ സഹായ മെത്രാനായി നിയമിതനായ മോണ്‍. അലക്‌സ് താരാമംഗലത്തിന്റെ മെത്രാഭിഷേകം നവംബര്‍ ഒന്നിന്

മാനന്തവാടി: മാനന്തവാടി രൂപതയുടെ സഹായമെത്രാനായി നിയമിതനായ മോണ്‍. അലക്‌സ് താരാമംഗലത്തിന്റെ സ്ഥാനാരോഹണ കര്‍മ്മങ്ങള്‍ മാനന്തവാടിയില്‍ നവംബര്‍ ഒന്നിന് നടക്കും.

ജര്‍മ്മനിയില്‍ ധ്യാനിപ്പിക്കാന്‍ പോയ നിയുക്ത സഹായമെത്രാന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്കി. മാനന്തവാടി ബിഷപ്‌സ് ഹൗസില്‍ വച്ച് നിയുക്ത സഹായമെത്രാനെ മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം സ്ഥാനികമോതിരവും ആര്‍ച്ച് ബിഷപ് എമിരത്തൂസ് മാര്‍ ജോര്‍ജ് വലിയമറ്റം, തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ സ്ഥാനികചിഹ്നങ്ങളും അണിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.