ഇംഫാല്‍: മണിപ്പൂരിലെ ആദ്യരൂപതാ വൈദികനും മലയാളിയുമായ മോണ്‍. ജോസഫ് കച്ചിറമറ്റം നിര്യാതനായി. 96 വയസായിരുന്നു. വാര്‍ദധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ജൂലൈ 16 നായിരുന്നു മരണം.
ഇദ്ദേഹത്തിന്റെ അടുത്തസുഹൃത്തായിരുന്നു അടുത്തയിടെ ദിവംഗതനായ ഇംഫാല്‍ മുന്‍ആര്‍ച്ച് ബിഷപ് ജോസഫ് മിറ്റത്താനി. ആര്‍ച്ച് ബിഷപ്പിന്റെ മരണത്തിന്അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് മോണിസിഞ്ഞോറിന്റെ അന്ത്യംസംഭവിച്ചിരിക്കുന്നത്.
മണിപ്പൂരിലെ ദരിദ്രര്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവ്യക്തിയായിരുന്നു മോണ്‍സിഞ്ഞോര്‍. കഴിഞ്ഞ 60 വര്‍ഷക്കാലവും അദ്ദേഹം ഇവിടെയാണ് പ്രവര്‍ത്തിച്ചത്. ഫാ. മറ്റ്ം എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് കത്തീഡ്രല്‍ ദേവാലയത്തില്‍ സംസ്‌കാരം നടക്കും.
1980 ലാണ് മണിപ്പൂര്‍ രൂപത നിലവില്‍വന്നത്. 1984 ല്‍ രൂപതാ വികാരിജനറലായി ഫാ. മറ്റം നിയമിതനായി. 25 വര്‍ഷം ആ പദവിയില്‍ അദ്ദേഹം തുടര്‍ന്നു,