ലോകം മുഴുവന്‍ ഒരുമിച്ച് ഇനി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം, മാപ്പ് ഓഫ് ഹോപ്പിലൂടെ


ലോകമെങ്ങുമുള്ള കത്തോലിക്കാവിശ്വാസികള്‍ക്ക് ഒരുമിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ കഴിയുമോ? സംശയം വേണ്ട. മാപ്പ് ഓഫ് ഹോപ്പ് എന്ന പുതിയ വെബ്‌സൈറ്റ് അത്തരമൊരു സാധ്യത നമുക്ക് ഒരുക്കിത്തരും.

ജോ കിം, ജോവന്ന ഹെര്‍മാന്‍ണ്ടന്‍സ്, മൈക്ക് ഡെല്‍ എന്നീ സുഹൃത്തുക്കളാണ് വിസ്മയകരമായ രീതിയില്‍ ലോകം മുഴുവന്‍ ഒരുമിച്ച് ജപമാല ചൊല്ലാന്‍ വേണ്ടി ഇത്തരമൊരു വെബ്‌സൈറ്റ് ഒരുക്കിയിരിക്കുന്നത്. ലോകമെങ്ങും കോവിഡ് 19ന്റെ ഭീതിയില്‍ കഴിയുമ്പോള്‍ ഭയത്തെക്കാള്‍ പ്രാര്‍ത്ഥനയും വിശ്വാസവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു വെബ്‌സൈറ്റ് രൂപീകരിച്ചിരിക്കുന്നതെന്ന് ഈ .യുവ സുഹൃത്തുക്കള്‍ പറയുന്നു.

കൊറോണ വൈറസിനെ സംബന്ധിച്ചുള്ള മാപ്പ് ട്രാക്ക് ചെയ്ത് ലോകം മുഴുവന്‍ ഭയത്തില്‍ കഴിയുന്ന അവസരത്തിലാണ് എന്തുകൊണ്ട് ഭയത്തിന് പകരം ജനങ്ങള്‍ക്ക് പ്രത്യാശ കൊടുക്കുന്ന ഒരു മാര്‍ഗ്ഗത്തെക്കുറിച്ച് ആലോചിച്ചുകൂടാ എന്ന ചിന്തയുണ്ടാവുന്നത്. ജപമാല പോലെ പ്രത്യാശ കൊടുക്കുന്ന മറ്റൊന്ന് ഇല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പിന്നീട് മാപ്പ് ഓഫ് ഹോപ്പ് പിറവിയെടുത്തത്. ജോയും കൂട്ടുകാരും പറയുന്നു.

സൈറ്റില്‍ പ്രാര്‍ത്ഥനാനിയോഗങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.