മാർ ആന്റണി കരിയിൽ രാജി വച്ചു; എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ ഭരണത്തിലേക്ക്

കൊച്ചി: . ഏകീകൃത കുർബാന വിഷയത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശവും തുടർന്നുള്ള സിറോ മലബാർ സഭാ സിനഡിന്റെ തീരുമാനവും ധിക്കരിച്ച മാർ ആന്റണി കരിയിലിൽ നിന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിലി രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. വത്തിക്കാൻ സ്ഥാനപതിയുടെ നിർദേശപ്രകാരം മാർ കരിയിൽ സ്വന്തം കൈപ്പടയിൽ രാജിക്കത്തെഴുതി കൈമാറുകയും ചെയ്തു.

എന്നാൽ രാജി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒാഗസ്റ്റിൽ നടക്കുന്ന സിനഡിലാണുണ്ടാവുക എന്നും അറിയുന്നു. അതിരൂപതയുടെ ഭരണച്ചുമതല വത്തിക്കാനും സിനഡും സംയുക്തമായി തീരുമാനിക്കുന്ന അഡ്മിനിസ്ട്രേറ്ററെ ഏൽപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.