മറഡോണയുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിച്ച് അര്‍ജന്റീനയിലെ മെത്രാന്മാര്‍

അര്‍ജന്റീന: ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ ആകസ്മിക മരണത്തില്‍ അര്‍ജന്റീനയിലെ മെത്രാന്മാര്‍ അനുശോചിച്ചു. മറഡോണയുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

ഞങ്ങള്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. മറഡോണയുടെ നിത്യശാന്തിക്കുവേണ്ടി.. ദൈവം അദ്ദേഹത്തെ കരുണയോടും സ്‌നേഹത്തോടും കൂടി നോക്കുകയും കടാക്ഷിക്കുകയും ചെയ്യട്ടെ. ബിഷപ് എഡുവാര്‍ഡോ ഗ്രാസിയ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അതിജീവനത്തിന്റെ ഉദാഹരണമാണ് മറഡോണയുടെ ജീവിതമെന്നും ചെറിയ രീതിയില്‍ ജീവിതം ആരംഭിച്ച വലിയ ഉയരങ്ങളിലെത്തിയ വ്യക്തിയായിരുന്നു മറഡോണയെന്നും ബിഷപ് അനുസ്മരിച്ചു. 1986 ല്‍ ലോകകപ്പ് നേടിയതോടെയാണ് മറഡോണ അര്‍ജന്റീനയുടെ ക്യാപ്റ്റനായത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.