മാരാമണ്‍ കണ്‍വന്‍ഷന്റെ പഞ്ചരജത ജൂബിലി സമ്മേളനംസമാപിച്ചു

മാരാമണ്‍: മാരാമണ്‍ കണ്‍വന്‍ഷന്റെ പഞ്ചരജത ജൂബിലി സമ്മേളനം സമാപിച്ചു.

പമ്പാ മണല്‍പ്പുറത്ത് കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരികയായിരുന്നു മാരാമണ്‍ കണ്‍വന്‍ഷന്‍. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാര്‍ കുറീലോസ് എപ്പിസ്‌ക്കോപ്പ അധ്യക്ഷത വഹിച്ചു. ആര്‍ച്ച് ബിഷപ് ദിനോ ഗബ്രിയേല്‍ മുഖ്യസന്ദേശം നല്കി. മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നല്കി.

മുന്‍ കേന്ദ്രമന്തിമാരായ പി.സി തോമസ്, പി. ജെ കുര്യന്‍, തുടങ്ങിയവര്‍ ഇന്നലെത്തെ യോഗത്തില്‍ പങ്കെടുത്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.