മാഡ്രിഡ്: സ്‌പെയ്‌നിലെ മാര്‍ച്ച്‌ഫോര്‍ ലൈഫില്‍ പങ്കെടുത്തത് ജനലക്ഷങ്ങള്‍. മനുഷ്യമഹത്വത്തിന് വിരുദ്ധമായി രാജ്യം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ നിയമങ്ങള്‍ക്കും അബോര്‍ഷന്‍ നിയമത്തിനും എതിരെയാണ് മാര്‍ച്ച് ഫോര്‍ ലൈഫ് സംഘടിപ്പിച്ചത്. അസംബ്ലി ഓഫ് അസോസിയേഷന്‍ഫോര്‍ ലൈഫ്, ലിബര്‍ട്ടി ആന്റ് ഡിഗിനിറ്റി തുടങ്ങിയ സംഘടിപ്പിച്ച മാര്‍്ച്ച് ഫോര്‍ ലൈഫില്‍ 200 ല്‍ അധികം സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളും പങ്കെടുത്തു.
ഇന്ന് ഇവിടെ തങ്ങള്‍ ഒരുമിച്ചുകൂടിയിരിക്കുന്നത് ഇന്നലെകളെക്കുറിച്ച് ചര്‍ച്ച നടത്താനല്ല എന്നുംഭാവിയെക്കുറിച്ച് അവബോധവും തയ്യാറെടുപ്പുകളും നടത്താന്‍ വേണ്ടിയാണെന്നും സംഘാടകരിലൊരാളായ ജെയ്മി മേയര്‍ ഒരേജ അഭിപ്രായപ്പെട്ടു.
മാതാപിതാക്കളുടെ സമ്മതമില്ലാതെ പതിനാറ്, പതിനേഴ് വയസ്പ്രായമുള്ളപെണ്‍കുട്ടികള്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവാദമുണ്ടെന്ന അബോര്‍ഷന്‍ നിയമം അടുത്തയിടെ രാജ്യം പരിഷ്‌ക്കരിച്ചിരുന്നു. ഇതിനെതിരെ ക്‌ത്തോലിക്കാവിശ്വാസികളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.