ഓരോ കുഞ്ഞും ദൈവത്തിന്റെ അമൂല്യമായ സമ്മാനം; മാര്‍ച്ച് ഫോര്‍ ലൈഫിനെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപിന്റെ ചരിത്രപ്രസംഗം

വാഷിംങ്ടണ്‍: ഓരോ കുഞ്ഞും അമൂല്യമാണെന്നും ദൈവത്തില്‍ നിന്നുള്ള വിശുദ്ധമായ സമ്മാനമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

പതിനായിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് ഫോര്‍ ലൈഫിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ജനിച്ച കുഞ്ഞുങ്ങളുടെയും ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെയും മൂല്യത്തെക്കുറിച്ചായിരുന്നു ട്രംപ് സംസാരിച്ചത്. അജാത ശിശുക്കള്‍ ദൈവസൃഷ്ടിയുടെ മഹത്വമാണ് വെളിവാക്കുന്നത്. ഓരോ മനുഷ്യജീവന്റെ മഹത്വവും വിശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം. ഓരോ കുഞ്ഞും കുടുംബത്തിലേക്ക് സന്തോഷമാണ് നല്കുന്നത്. ഗര്‍ഭാവസ്ഥയിലുള്ള ഒരു കുഞ്ഞിന്റെ ചിത്രം കാണുമ്പോള്‍ നാം ദൈവസൃഷ്ടിയുടെ മഹത്വത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ട്രംപ് പറഞ്ഞു.

മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് നിലവിലുള്ള ഒരു പ്രസിഡന്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതും സംസാരിക്കുന്നതും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.