ചരിത്രം തിരുത്തി, മാര്‍ച്ച് ഫോര്‍ ലൈഫില്‍ ട്രംപ് പങ്കെടുക്കും

വാഷിംങ്ടണ്‍: വെള്ളിയാഴ്ച നടക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. മാര്‍ച്ച് ഫോര്‍ ലൈഫിന്റെ 47 വര്‍ഷത്തിലെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് മാര്‍ച്ച്‌ഫോര്‍ ലൈഫിനെ വ്യക്തിപരമായി അഭിസംബോധന ചെയ്യുന്നത്.

ഇത് ഞങ്ങള്‍ക്ക് വലിയൊരു അംഗീകാരമാണ്. മാര്‍ച്ച് ഫോര്‍ ലൈഫിന്റെ പ്രസിഡന്റ് ജീന്‍ മാന്‍സിനി മാധ്യമങ്ങളോട് പറഞ്ഞു. ജീവനെക്കുറിച്ചും ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന്റെ മഹത്വത്തെക്കുറിച്ചും വ്യക്തിപരമായി അദ്ദേഹം എന്തുമാത്രം ബോധവാനാണ് എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.ചരിത്രത്തില്‍ ഇതിന് മുമ്പ് ഒരു പ്രസിഡന്റും മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തിട്ടില്ല. അവര്‍ തുടര്‍ന്നുപറഞ്ഞു.

അജാതശിശുക്കള്‍ക്ക് നിയമപരമായ പരിരക്ഷ നല്കാന്‍ ട്രം പ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ ഉദ്യമങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്ന ട്രംപ് ഭരണകൂടത്തിന് നന്ദി പറയാനും അവര്‍ മറന്നില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.