നോട്രഡാം യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ കോച്ച് തലവന്‍ കത്തോലിക്കാ സഭാ വിശ്വാസം സ്വീകരിച്ചു

ഇഡ്യാന: നോട്രഡാം യൂണിവേഴ്‌സിറ്റിയിലെ ഫുട്‌ബോള്‍ കോച്ച് തലവന്‍ മാര്‍ക്കസ് ഫ്രീമാന്‍ കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. ഇഡ്യാനയിലെ സെന്റ് പിയൂസ് കത്തോലിക്കാ ദേവാലയത്തിലെ ബുള്ളറ്റിനാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്.

ഞങ്ങളുടെപുതിയ കത്തോലിക്കന് മാര്‍ക്കസ് ഫ്രീമാന് സ്വാഗതം എന്നാണ് ബുള്ളറ്റിന്‍ ഇ്‌ദ്ദേഹത്തെ സ്വാഗതം ചെയ്തിരിക്കുന്നത്. 36 കാരനായ മാര്‍ക്കസും നാലുവൈദികരും ചേര്‍ന്നുനില്ക്കുന്ന ഫോട്ടോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇഡ്യാനയില്‍ എത്തിച്ചേര്‍ന്നതുമുതല്‍ കത്തോലിക്കാസഭയിലേക്കുള്ള പ്രവേശനത്തിനുളള ഒരുക്കങ്ങള്‍ ഇദ്ദേഹം ആരംഭിച്ചിരുന്നുവെന്നാണ് സൂചനകള്‍. നോട്രഡാം ഫുട്‌ബോള്‍ ടീമിലെ ചാപ്ലെയ്ന്‍ ഫാ.നാറ്റെവില്‍സ് ഇതില്‍ പ്രധാനപങ്കുവഹിച്ചു.

ഫ്രീമാന്റെ ഭാര്യ ജോവന്ന കത്തോലിക്കയാണ്. ഈ ദമ്പതികള്‍ക്ക് ആറു മക്കളുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.