മൂന്നു കുട്ടികളുടെ അമ്മയായ 26 കാരി വിശുദ്ധ പദവിയിലേക്ക്…


ഇറ്റലി: മൂന്നുകുട്ടികളുടെ അമ്മയായ 26 കാരിയെ വിശുദ്ധ പദവിയിലേക്ക്.. മരിയ ക്രിസ്റ്റീന സെല്ലാ മോസെല്ലിന്റെ വീരോചിതപുണ്യങ്ങളെ അംഗീകരിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഡിക്രി പുറപ്പെടുവിച്ചതോടെയാണ് മരിയയുടെ വിശുദ്ധ പദപ്രഖ്യാപനത്തിനു വഴി തെളിഞ്ഞത്. വിശുദ്ധ ജിയന്നയുടെ ജീവിതകഥയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ളതാണ് മരിയയുടെ ജീവിതകഥയും. 1969 ഓഗസ്റ്റ് 18 ന് മിലാനിലായിരുന്നു മരിയയുടെ ജനനം, ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം മഠ്ത്തില്‍ ചേരണമെന്നായിരുന്നു ആഗ്രഹം.

എന്നാല്‍ പതിനാറാം വയസില്‍ കാര്‍ലോയെ കണ്ടപ്പോള്‍ ആ തീരുമാനം മാറ്റി. ഇരുവരും പ്രണയത്തിലായി. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം മരിയായ്ക്ക് ഇടതുകാലില്‍ കാന്‍സര്‍ ബാധിച്ചു. എങ്കിലും പ്രണയം തകര്‍ന്നില്ല. 1991 ല്‍ ഇരുവരും വിവാഹിതരായി. രണ്ടുകുട്ടികളും അവര്‍ക്ക് ജനിച്ചു. മൂന്നാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുന്ന വേളയില്‍ കാന്‍സര്‍ വീണ്ടും മരിയയെ പിടികൂടി. എന്നാല്‍ ഗര്‍ഭധാരണവുമായി മുന്നോട്ടുപോകാനാണ് മരിയ തീരുമാനിച്ചത്.

റിച്ചാര്‍ഡോ നീ ഞങ്ങള്‍ക്ക് വിലയുള്ളവനാണ്.

ഗര്‍ഭാവസ്ഥയിലുള്ള മകന് കത്തെഴുതി മരിയ പറഞ്ഞു. കീമോതെറാപ്പികള്‍ക്കോ കുഞ്ഞിന്‌റെ ആരോഗ്യം വഷളാക്കുന്ന ചികിത്സകള്‍ക്കോ ഒന്നും മരിയ തയ്യാറായില്ല. 26 ാം വയസില്‍ മരിയ നിത്യപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.