“ഭര്‍ത്താവിന്റെ” കൈകളില്‍ നിന്ന് മരിയ ഷഹ്ബാസ് രക്ഷപ്പെട്ടതായി എസിഎന്‍ ന്യൂസ്

ലാഹോര്‍: പാക്കിസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയായ കത്തോലിക്കാ പെണ്‍കുട്ടി മരിയ ഷഹ്ബാസ്, തന്റെ ഭര്‍ത്താവായി കോടതി അംഗീകരിച്ച മുഹമ്മദ് നാകാഷിന്റെ വസതിയില്‍നിന്ന് രക്ഷപ്പെട്ടതായി വാര്‍ത്ത. കാത്തലിക് ചാരിറ്റി എ്‌യ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയാണ് വാര്‍ത്ത പുറത്തുവിട്ടത്.

പതിനാലുകാരിയായ മരിയായെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയതും വിവാഹം ചെയ്തതും വന്‍വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനെതിരെ മരിയായുടെ കുടുംബം കേസ് കൊടുത്തിരുന്നുവെങ്കിലും കോടതി ത്ട്ടിക്കൊണ്ടുപോയ ആള്‍ക്ക് അനുകൂലമായിട്ടായിരുന്നു വിധി പ്രസ്താവിച്ചത്.

മരിയാ അയാളെ ഭര്‍ത്താവായി അംഗീകരിക്കണമെന്നും നല്ല ഭാര്യയായി ജീവിക്കണമെന്നുമായിരുന്നു കോടതിയുടെ വിധി.ഇത് പരക്കെ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു.

തുടര്‍ന്നാണ് ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന മുഹമ്മദിന്റെ വസതിയില്‍ നിന്ന് മരിയ രക്ഷപ്പെട്ടതായ വാര്‍ത്ത വന്നിരിക്കുന്നത്. മുഹമ്മദ് നാകാഷ് മരിയായെ മാനഭംഗപ്പെടുത്തുകയും രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്നും വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്നും മരിയായുടെ കുടുംബം അറിയിച്ചു. തങ്ങളെ അയാള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും അവര്‍ അറിയിച്ചു.

നാകാഷിനെ അറസ്റ്റ് ചെയ്യണമെന്ന കുടുംബത്തിന്റെ അപേക്ഷ പാക്കിസ്ഥാനിലെ അന്ധമായ നീതികൂടം ചെവിക്കൊള്ളുമോ ആവോ?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.