മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് ഇന്ന് വത്തിക്കാനിലെ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും

വത്തിക്കാന്‍ സിറ്റി: കുഴിക്കാട്ടുശ്ശേരിയിലെ അമ്മ ഇനി ലോകത്തിന്റെ മുഴുവന്‍ മാധ്യസ്ഥയായി അറിയപ്പെടാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം. മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.

വിശുദ്ധയുടെ ഛായാചിത്രം ദിവസങ്ങള്‍ക്കു മുന്നേ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രതിഷ്ഠിച്ചുകഴ ിഞ്ഞു. കൂടാതെ ഇന്ന് വത്തിക്കാനിലെ അള്‍ത്താരയില്‍ മറിയംത്രേസ്യയുടെ തിരുശേഷിപ്പും പ്രതിഷ്ഠിക്കും.

13 ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30 നാണ് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. ഇതിന് മുന്നോടിയായി പന്ത്രണ്ടാം തീയതി ഉച്ചകഴിഞ്ഞ് 3.30 ന് പ്രത്യേക ജാഗരണ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടക്കും.

14 ന് രാവിലെ 10.30 ന് കൃതജ്ഞതാബലി നടക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെമുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയില്‍ സീറോ മലബാര്‍ സഭയിലെ 51 ബിഷപ്പുമാരും സഹകാര്‍മ്മികരായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.