7 വർഷത്തിന് ശേഷം ബെൽജിയം നഗരം വീണ്ടും മരിയൻ ആഘോഷം ‘വിർഗ ജെസ്സി’ നടത്തുന്നു


വടക്കുകിഴക്കൻ ബെൽജിയത്തിലെ ഹാസെൽറ്റ് പട്ടണത്തിൽ കഴിഞ്ഞ 340 വർഷമായി, ആളുകൾ ഓരോ ഏഴ് വർഷത്തിലും ഒരു പ്രധാന മരിയൻ ഇവൻ്റ് ആഘോഷിക്കുന്നു – ഘോഷയാത്രകൾ, ആരാധനക്രമങ്ങൾ, സാംസ്കാരിക സംരംഭങ്ങൾ എന്നിവയിലൂടെ “വിർഗ ജെസ്സി” യെ ആദരിക്കുന്നു. ഈ വർഷം, പതിനായിരക്കണക്കിന് ആളുകൾ ഓഗസ്റ്റ് 11-25 വരെ നടക്കുന്ന 47-ാമത് സംഗമത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കന്യാമറിയത്തിൻ്റെ പുരാതന പദമായ വിർഗ ജെസ്സി,ജെസ്സയുടെ സ്റ്റമ്പ് എന്നും വിവർത്തനം ചെയ്യപ്പെടുന്നുണ്ട്. പഴയനിയമത്തിൽ, യെശയ്യാ പ്രവാചകൻ ഈ വാക്കുകളിലൂടെ ക്രിസ്തുവിൻ്റെ ജനനത്തെ പ്രവചിക്കുന്നു: “ജെസ്സയുടെ കുറ്റിയിൽ നിന്ന് ഒരു മുള കിളിർത്തു വരും;അവന്റെ വേരിൽ നിന്ന് ഒരു ശാഖ പൊട്ടിക്കിളിർക്കും. (ഏശെ 11:1). ക്രിസ്ത്യൻ പാരമ്പര്യം ക്രിസ്തുവിൻ്റെ അമ്മയ്ക്ക്, ദാവീദിൻ്റെ ഗോത്രത്തിൽ നിന്നുള്ള ഒരു സന്തതി, “ജെസ്സിയുടെ വേര്” എന്ന ബഹുമാനവും നൽകുന്നുണ്ട്.

ബെൽജിയത്തിലെ ഫ്ലാൻഡേഴ്സിൻ്റെ ഒരു ഭാഗം, ഹോളണ്ടിൻ്റെ തെക്കുകിഴക്കൻ ഭാഗം, ജർമ്മനിയുടെ പടിഞ്ഞാറൻ ഭാഗം എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്ന മ്യൂസ്-റൈൻ യൂറോ റീജിയണിലെ പാരമ്പര്യത്തിൻ്റെ ഭാഗമായാണ് മരിയൻ ഘോഷയാത്രയായ വിർഗ ജെസ്സിയുടെ സെപ്തംബർ ആഘോഷങ്ങൾ നടക്കുന്നത് . ടോംഗറെൻ (ബെൽജിയം), സസ്റ്റെറൻ (ഹോളണ്ട്), ആച്ചൻ (ജർമ്മനി) എന്നിവിടങ്ങളിലും സെപ്തംബർ മാസ്സത്തിൽ ഈ ആഘോഷങ്ങൾ നടക്കുന്നുണ്ട് .




മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.