കഞ്ചിക്കോട്ടെ റാണിയും മാതാവ് പ്രത്യക്ഷപ്പെട്ട് ‌ നല്കിയ കൊന്തയും

വര്‍ഷം 1996 നവംബര് 2
വേളാങ്കണ്ണിയിലേക്കുള്ള തീര്‍ത്ഥയാത്രയിലായിരുന്നു ആ കുടുംബം. ഭര്‍ത്താവ് ജോസ്. ഭാര്യ റാണി. മകള്‍സ്നേഹ. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടുകൂടിയാണ് അവര്‍ അവിടെ എത്തിച്ചേര്‍ന്നത്. അപ്പോള്‍ വിശുദ്ധ കുര്‍ബാന നടന്നുകൊണ്ടിരിക്കുകയായിരുന്നു.

കുര്ബാനയ്ക്ക് ശേഷം റാണി പള്ളിയുടെ മുമ്പിലേക്ക് പോയി അവിടെ ഗ്രില്ലിന് സമീപം മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ഏകദേശം പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ അസാധാരണമായ ഒരു അനുഭവം റാണിക്കുണ്ടായി. നീലയും വെള്ളയും കലര്‍ന്ന പ്രകാശരശ്മികള്‍ കണ്ണുകളില്‍ പതിക്കുന്നതായിരുന്നു ആ അനുഭവം. തുറന്ന കണ്ണുകളുമായി പ്രാര്‍ത്ഥിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് വിചാരപ്പെട്ട് റാണി കണ്ണുകളടച്ച് മുട്ടുകുത്തി കൈകള്‍ വിരിച്ചുപിടിച്ച് പ്രാര്‍ത്ഥിച്ചുതുടങ്ങി.

ആ നിമിഷം അത്ഭുതകരമായ മറ്റൊരു കാഴ്ച റാണി കണ്ടു. പരിശുദ്ധ മറിയത്തിന്റെ രൂപം ചലിച്ചുതുടങ്ങുകയും പള്ളി മുഴുവന് പ്രകാശം നിറയുകയും ചെയ്യുന്നു. ആ പ്രകാശവൃത്തത്തില് ഒരു സ്ത്രീരൂപം. ഉദിച്ചുയരുന്ന സൂര്യനെപ്പോലെ ശോഭയോടെയുള്ള പരിശുദ്ധ മറിയത്തിന്റെ മുഖമാണ് പിന്നീട് റാണി കണ്ടത്.

ഇടതുകരങ്ങളിലായി എട്ടുമാസം പ്രായം തോന്നിക്കുന്ന ഒരാണ്കുട്ടിയെയും പിടിച്ചിട്ടുണ്ടായിരുന്നു. ആ കരങ്ങളില് തന്നെ വലിയൊരു ജപമാലയും ഉണ്ടായിരുന്നു. വലതുകരത്തില് കറുത്ത മണികളോടുകൂടിയ മറ്റൊരു ജപമാലയും.. അമ്മയുടെയും കുഞ്ഞിന്റെയും മുഖത്തുനിന്ന് അസാധാരണമായ ശോഭ പരക്കുന്നതിനാല് അവിടേയ്ക്ക് നോക്കാന് പോലും റാണിക്ക് കഴിഞ്ഞില്ല. അമ്മയും കുഞ്ഞും റാണിയുടെ മുമ്പിലെത്തി പുഞ്ചിരിച്ചു. കറുത്ത മണിയുള്ള കൊന്ത മാതാവ് റാണിയുടെ കൈയിലേക്ക് വച്ചുകൊടുത്തു.

അപ്പോഴേയ്്ക്കും റാണിയുടെ കരം മഞ്ഞുപോലെ മരവിച്ചുപോയിരുന്നു. കൊന്ത വലിയ ഭാരമുള്ളതായിരുന്നു. കൊന്തമണികളിലൂടെ ദ്രാവകം ഒഴുകുന്നുണ്ടായിരുന്നു. അമ്മേ മാതാവേ റാണി ഉറക്കെ നിലവിളിച്ചു. ഞാന് ഇതുമായി എന്തുചെയ്യണം? അപ്പോള് മാതാവിന്റെ സ്വരം റാണി കേട്ടു. മകളേ എനിക്കൊരു രൂപക്കൂടുണ്ടാക്കി അവിടെ ഈ കൊന്ത സ്ഥാപിക്കുക.. റാണിക്ക് പിന്നെ ഒന്നും ശബ്ദിക്കാനായില്ല. വലതുകരമുയര്ത്തി മാതാവ് റാണിയെ അനുഗ്രഹിച്ചു.

അടുത്ത ദിവസം തിരികെ വീട്ടിലെത്തിയ റാണ്ി മാതാവ് പറഞ്ഞതുപോലെ തന്നെ കൊന്ത പ്രതിഷ്ഠിച്ചു. പിന്നെ കുടുംബാംഗങ്ങള്‌ക്കൊപ്പം കൊന്ത ചൊല്ലി പ്രാര്ത്ഥന ആരംഭിച്ചു. അപ്പോള് സ്വര്ഗ്ഗത്തില് നിന്ന് മാത്രം ഉണ്ടാകുന്നവിധത്തിലുള്ള സുഗന്ധപരിമളം കൊണ്ട് അവിടമെങ്ങും നിറഞ്ഞു. വീടും മുററവും കടന്ന് ഏകദേശം ഒരു കിലോമീറ്റര് അകലെ വരെ ആ സുഗന്ധം പ്രസരിച്ചു. ലൗകികമല്ലാത്ത ആ സുഗന്ധത്തിന്റെ ഉറവിടം തേടി ആളുകള് റാണിയുടെ വീട്ടിലെത്തി.

മാതാവ് പ്രത്യക്ഷപ്പെട്ടതും കൊന്ത നല്കിയതുമായ വിവരം അറിഞ്ഞപ്പോള് ആളുകള് ഭക്തിയോടെയും വിശ്വാസത്തോടെയും കൊന്ത ചൊല്ലി പ്രാര്ത്ഥി്ക്കാന് ആരംഭിച്ചു. അതോടെ മാതാവ് വ്യക്തമായ സന്ദേശങ്ങള്‍ നല്കിത്തുടങ്ങി. എന്നാല് ചില ആളുകള്‍ ഈ സന്ദേശങ്ങളെയും സുഗന്ധാഭിഷേകത്തെയും സംശയിക്കുകയാണുണ്ടായത്്. പ്രത്യേകതരമായ ഒരു തരം പെര്ഫ്യൂം ആണ് ഇതെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ അതേക്കുറിച്ച് മാതാവ് റാണിക്ക് വ്യക്തമായ സന്ദേശം നല്കിയത് ഇങ്ങനെയാണ്: ഞാന്‍ ഈ സുഗന്ധം നല്കിയത് പ്രത്യേകമായ അടയാളത്തോടെയാണ്. എന്നാല് ചിലര് എന്നെ സംശയിക്കുന്നു.. അതുകൊണ്ട് ഞാന് ഈ സുഗന്ധം ഇന്നുമുതല് പിന്‍വലിക്കുകയാണ്. കരഞ്ഞുപ്രാര്‍ത്ഥിക്കുന്നവര്‍ക്ക് മാത്രമേ ഇനി സുഗന്ധം അനുഭവിക്കാന്‍ കഴിയൂ..
1996 ഡിസംബര് 25 ന് പരിമളം പൂര്ണ്ണമായും നിലച്ചു.


കഞ്ചിക്കോട്ടെ റാണിയുടെ ജീവിതത്തിലുണ്ടായ അവിസ്മരണീയമായ അനുഭവമാണ് മുകളില്‍ വിവരിച്ചത്.
1970 മെയ് രണ്ടിന് തൃശൂര് രൂപതയിലെ മണ്ണാംപെറ്റിയില് ആന്റണി അന്നമ്മ ദമ്പതികളുടെ ഏഴുമക്കളില് ഇളയവളായിട്ടായിരുന്നു റാണിയുടെ ജനനം. ആറു സഹോദരിമാരായിരുന്നു റാണിക്കുണ്ടായിരുന്നത്്.

അവരില് അഞ്ചുപേരും കുടുംബജീവിതം നയിക്കുന്നു. ഒരാള് കന്യാസ്ത്രീയാണ്. ദിവ്യകാരുണ്യഭക്തിയിലും മരിയന് ഭക്തിയിലും വളര്ന്നുവന്ന കുടുംബസാഹചര്യമായിരുന്നു റാണിക്കുണ്ടായിരുന്നത്. ആദ്യത്തെ മിസ്റ്റിക്കല് അനുഭവം റാണിക്കുണ്ടായത് 1977 മെയ് 15 ന് പ്രഥമദിവ്യകാരുണ്യസ്വീകരണ ദിനത്തിലായിരുന്നു.

പതിനഞ്ചാം വയസില് ഒരു കന്യാസ്ത്രീയായിത്തീരണമെന്ന ആഗ്രഹവുമായി റാണി കോണ്വെന്റിലെത്തി. പ്രീഡിഗ്രിക്ക് ശേഷം ഒരു നഴ്‌സായിത്തീരണമെന്നായിരുന്നു ആഗ്രഹം. നേഴ്‌സിംങ് പഠനകാലത്ത് രോഗദുരിതങ്ങളുടെ ദിനരാത്രങ്ങളിലേക്ക് ആ ജീവിതം വഴിതിരിഞ്ഞു. ടൈഫോയ്ഡും കണ്ണുകളുടെ കാഴ്ച മങ്ങിത്തുടങ്ങിയതുമായിരുന്നു അതില് പ്രധാനം. പഠനം മുന്നോട്ടുകൊണ്ടുപോകാന് സാധിക്കാത്ത സാഹചര്യത്തില്‍ ഒരു ധ്യാനത്തില്‍ പങ്കെടുക്കാനായി റാണി പോയി. അവിടെ വച്ചാണ് ഒരു പുരോഹിതന്‍ പറഞ്ഞത് വളരെ അസാധാരണമായ ഒരു ദൈവവിളിയാണ് റാണിക്കുള്ളതെന്നും കന്യാസ്ത്രീയോ നേഴ്‌സോ ആയിത്തീരാനല്ല അവളെ ദൈവം വിളിച്ചിരിക്കുന്നതെന്നും.

എല്ലാ വേദനകളും സഹനങ്ങളും ദൈവത്തിന് സമര്‍പ്പിച്ച് അവിടുത്തെ തിരുഹിതം അറിയാന് വേണ്ടി കാത്തിരിക്കാനും അച്ചന് ഉപദേശിച്ചു.
തുടര്ന്ന് റാണി വീട്ടിലെത്തി. സഹനങ്ങളിലൂടെ കടന്നുപോയ ജീവിതം. പക്ഷേ എല്ലാ സഹനങ്ങളും ഈശോയുടെ കുരിശോട് ചേര്‍ത്ത് വച്ചു.1992 ഒക്ടോബര് 21 ന് ആയിരുന്നു ജോണ് ജോര്ജുമായുള്ള റാണിയുടെ വിവാഹം. പാലക്കാട് രൂപതാംഗമായിരുന്നു ജോണ്. അങ്ങനെയാണ് വിവാഹത്തിന് ശേഷം റാണി കഞ്ചിക്കോട് എത്തുന്നത്.

ദൈവഭക്തനും മരിയഭക്തനുമായിരുന്നു ജോണ്. 1993 ഓഗസ്റ്റ് ഏഴിന് ആ ദമ്പതികള്ക്ക് ഒരു മകള് പിറന്നു. സ്‌നേഹ. വിവാഹശേഷവും നിരവധിയായ മിസ്റ്റിക്കല് അനുഭവങ്ങള് റാണിക്കുണ്ടായിട്ടുണ്ട്.


1996 മുതല് 2002 വരെ ലോകത്തിന് മുഴുവനുമായി പരിശുദ്ധ മറിയത്തില് നിന്ന് 51 സന്ദേശങ്ങളാണ് റാണി ജോണിന് ലഭിച്ചിട്ടുള്ളത്. ഒരു തവണ മാതാവ് പ്രത്യക്ഷപ്പെട്ട് സന്ദേശം നല്കിയപ്പോള്‍ അത് എഴുതി വയ്ക്കാന് റാണിക്ക് കഴിയുമായിരുന്നില്ല. ആ സമയം മാതാവ് വലതുകൈ പിടിച്ച് റാണിയെക്കൊണ്ട് സന്ദേശങ്ങള് എഴുതിപ്പിക്കുകയുണ്ടായി. ദിവ്യകാരുണ്യാത്ഭുതങ്ങള്, പഞ്ചക്ഷതങ്ങള്, സുഗന്ധാഭിഷേകം, പ്രാര്ത്ഥനയ്ക്കിടയില് കൈയില് നിന്ന് തേനും പാലും ഉത്ഭവിക്കുക, മാതൃരൂപത്തില് നിന്ന്് ദര്ശനവും സന്ദേശവും ലഭിക്കുക എന്നിങ്ങനെ നിരവധിയായ അത്ഭുതങ്ങള് റാണിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട് .

1996 മുതല് നിരവധി തവണ റാണിക്ക് ഈശോ തന്നെ നേരിട്ട് ദിവ്യകാരുണ്യം നല്കിയിട്ടുണ്ട്. അതുപോലെ 1997 ഒക്ടോബര് 26 പാലക്കാട് രൂപതാധ്യക്ഷന് മാര് ജേക്കബ് മനന്തോടത്ത് കഞ്ചിക്കോട് ഗുഡ് ഷെപ്പേര്ഡ് പള്ളിയില് അര്പ്പിച്ച ദിവ്യബലിക്കിടെ, റാണി നാവില് സ്വീകരിച്ച തിരുവോസ്തി യഥാര്ത്ഥമാംസവും രക്തവുമായി മാറുകയുണ്ടായിട്ടുണ്ട് തന്റെ പഞ്ചക്ഷതങ്ങള് റാണിക്ക് നല്കുവാനും ഈശോ സന്നദ്ധനായിട്ടുണ്ട്. 1997 മാര്ച്ച് ഒന്നിനും ആറിനും മെയ് ഒന്നിനും റാണിയുടെ വീട്ടിലെ ക്രിസ്തുവിന്റെ ചിത്രത്തില് നിന്ന് രക്തക്കണ്ണീര് ഒഴുകിയിട്ടുണ്ട്.

മാതാവും ഈശോയും റാണിക്ക് പ്രത്യക്ഷപ്പെട്ട് പറഞ്ഞ കാര്യങ്ങള് ഒന്നുതന്നെ. ലോകത്ത് പാപം വര്‍ദ്ധിച്ചിരിക്കുന്നു. ആത്മാക്കളെ രക്ഷിക്കുക. അതിലേക്കായി വിശുദ്ധകുര്‍ബാന, ഉപവാസം, ദൈവവചനധ്യാനം, കുമ്പസാരം, ജപമാല എന്നീ അഞ്ച് ആയുധങ്ങള്‍ ഉപയോഗിക്കുക.. ലോകത്തെ പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ ഇവയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.