മരിയന്‍ ഫെസ്റ്റിവെലില്‍ ഡല്‍ഹിക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥന

പാര്‍ട്ടോമ: ഒഡീഷയിലെ കാണ്ടമാലില്‍ നടന്ന മരിയന്‍ ഫെസ്റ്റിവല്‍ അവിസ്മരണീയമായി. മുപ്പത്തയ്യായിരത്തോളം മരിയഭക്തരാണ് മരിയന്‍ ഫെസ്റ്റിവല്ലില്‍ പങ്കെടുക്കാനായി എത്തിയത്. കട്ടക്-ഭുവനേശ്വര്‍ അതിരൂപതയുടെ കീഴിലുള്ള ഏക മരിയന്‍ തീര്‍ത്ഥാടനാലയമാണ് പാര്‍ട്ടോമയിലുള്ളത്.

ഡല്‍ഹിയില്‍ അടുത്തയിടെ അക്രമത്തിന്റെ ഇരകളായി മാറിയവര്‍ക്കുവേണ്ടി മരിയോത്സവത്തില്‍ പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടന്നു. കാണ്ടമാലിലെ ഇരകളെപോലെയാണ് ഡല്‍ഹിയിലെ ഇരകളെന്ന് ബെര്‍ഹാംപൂര്‍ ബിഷപ് ചന്ദ്രനായക് പറഞ്ഞു. സമാധാനത്തിന് വേണ്ടി മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഹൈന്ദവസഹോദരിക്ക് മാതാവ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് 1994 ല്‍ ആണ് ഇവിടെ ദേവാലയം പണിതത്, ഭുവനേശ്വറില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സൗത്ത് വെസ്റ്റിലായിട്ടാണ് തീര്‍ത്ഥാടനകേന്ദ്രം സ്ഥിതി ചെയ്യുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.