ബ്രസീലിലെ ക്രിസ്തുരൂപത്തെ വെല്ലുന്ന ഭീമാകാരമായ മരിയന്‍ രൂപവും കുരിശുമായി പുതിയ തീര്‍ത്ഥാടനകേന്ദ്രം വെഞ്ചിരിച്ചു

റിയോഡി ജനീറോ: ക്രൈസ്റ്റ് ദ റെഡീമര്‍ രൂപത്തെ വെല്ലുന്ന വലുപ്പത്തിലുള്ള മരിയന്‍ രൂപവും കുരിശുരൂപവും അടങ്ങുന്ന തീര്‍ത്ഥാടനകേന്ദ്രത്തിന്റെ വെ്ഞ്ചിരിപ്പ് നടന്നു. ബ്രസീലിലെ സാന്റാ കറ്റാറിനയിലാണ് മാതാവിന്റെ നാമത്തിലുള്ള ഈ തീര്‍ത്ഥാടനകേന്ദ്രം. വിശുദ്ധ യോഹന്നാന്റെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയാണ് കുരിശും മരിയരൂപവും പ്രതിഷ്ഠിച്ചിരിക്കുന്നത്.

130 അടി ഉയരവും 300 മെട്രിക് ടണ്‍ തൂക്കവുമുള്ള മരിയന്‍രൂപമാണ് ഇത്, ലൂര്‍ദ്ദമാതാവിന്റെ രൂപമാണ് സ്ഥാപിച്ചിരിക്കുന്നത്. 1949 മുതല്‍ ലൂര്‍ദ്ദ് മാതാവിന്റെ നാമത്തില്‍ ഇവിടെ ഒരു തീര്‍ത്ഥാടനകേന്ദ്രമുണ്ടായിരുന്നു. 120 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്നവിധത്തിലുള്ളതാണ് ചാപ്പല്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.