“അമ്മയ്ക്കുവേണ്ടി”, മധുര മനോഹരമായ ഒരു മരിയന്‍ ഗാനം

നിരവധി മരിയന്‍ ഗീതങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ ഭക്തിഗാനശാഖ. എത്രപാടിയാലും എഴുതിയാലും മതിയാവാത്തവിധത്തിലുള്ളതാണ് മാതാവിനോടുള്ള നമ്മുടെ ഭ്ക്തിയും. അതുകൊണ്ടാണ് വീണ്ടുംവീണ്ടും മരിയന്‍ഗീതങ്ങള്‍ നമ്മെ തേടിവന്നുകൊണ്ടിരിക്കുന്നത്.

പുതിയ ഈണത്തിലും വരിയിലും ശബ്ദത്തിലും അവ നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരുഗാനമാണ് അമ്മേ മാതാവേ എന്നുഞാന്‍ എന്ന് തുടങ്ങുന്ന ഗാനം.

മരിയന്‍ഭക്തിഗാന രംഗത്ത് നിസ്തുല സംഭാവനകള്‍ നല്കിയ ഫാ. ഷാജി തുമ്പേച്ചിറയില്‍ രചനയും സംഗീതവും നിര്‍വഹിച്ച ഈ ഗാനം സിസ്റ്റര്‍ ലിസ്മി സിഎംഐ ആണ് ആലപിചിരിക്കുന്നത്. ഗാനരംഗം മനോഹമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

മരിയസ്‌നേഹത്തിലേക്ക് കൂടുതലായി ഒരു ചുവടുകൂടി വയ്ക്കാന്‍ ഈ ഗാനവും വീഡിയോയും നമ്മെ ഏറെ സഹായിക്കും.

https://www.youtube.com/watch?app=desktop&v=49ypO1NgNyEമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.