ഒക്ടോബറില്‍ പാടാം ഈ പുതിയ മരിയന്‍ ഗാനം


മരിയഭക്തരായ നമ്മെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ ദിവസങ്ങളാണ് നാളെ മുതല്‍. ജപമാലയ്ക്കുവേണ്ടി പ്രത്യേകം നീക്കിവച്ചിരിക്കുന്ന മാസം. കൂടുതല്‍ ജപമാലകള്‍ ചൊല്ലി മരിയസ്‌നേഹത്തിലേക്ക് ഓരോ വിശ്വാസിയും നടന്നടുക്കുന്ന ദിവസങ്ങള്‍. എത്രയെത്ര നിയോഗങ്ങളും സങ്കടങ്ങളുമായിരിക്കും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുണ്ടായിരിക്കുക. ഈ പ്രാര്‍ത്ഥനയുടെ നിമിഷങ്ങളില്‍ നമുക്ക് പാടിപ്രാര്‍ത്ഥിക്കാനും മാതാവിനോടുള്ള സ്‌നേഹം വെളിവാക്കാനുമുള്ള ഒരു പുതിയ മരിയന്‍ ഗാനം ഇതാ പുറത്തിറങ്ങിയിരിക്കുന്നു അമ്മേ അമല മനോഹരീ എന്ന് തുടങ്ങുന്നതാണ് ഈ ഗാനം.

ഏതൊരു സാധാരണക്കാരന്റെയും ഉള്ളില്‍ മാതാവിനോടുള്ള വികാരങ്ങള്‍ വെളിപെടുത്തിയിരിക്കുന്ന വരികളാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. സ്തുതിച്ചുപാട് പോലെയുള്ള നിരവധി ഭക്തിഗാനങ്ങള്‍ രചിക്കാന്‍ ദൈവം ശക്തമായി ഉപയോഗിച്ച ലിസി സന്തോഷാണ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ഗോഡ്‌സ് മ്യൂസിക്കിലൂടെ ശ്രോതാക്കളിലെത്തിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ബെന്നിയാണ്. അമ്മേ അമ്മയെ എനിക്കെന്തിഷ്ടം എന്ന് ഈ ഗാനം കേട്ടുകഴിയുമ്പോള്‍ നമ്മുടെ ചുണ്ടിലും ആ വരികള്‍ ഓടിയെത്തും.

ഗാനം കേള്‍ക്കാന്‍ ലിങ്ക് ചുവടെ കൊടുക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.