വണക്കമാസം കാലം കൂടുമ്പോള്‍ ഇതാ വീണ്ടും പാടാന്‍ ,പാടിപതിഞ്ഞ ആ മരിയന്‍ ഗീതങ്ങള്‍

പരിശുദ്ധ മറിയത്തോടുള്ള പ്രത്യേക വണക്കത്താല്‍ സമ്പന്നമായ മെയ് മാസം ഇതാ തീരാറായിരിക്കുന്നു. നമ്മില്‍ പലരും മാതാവിന്റെ വണക്കമാസം ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. ഇന്ന് വണക്കമാസത്തിന്റെ സമാപന ദിവസം. ഈ ദിവസം കൂടുതല്‍ ഭക്തിയോടെ ആചരിക്കാന്‍ ഇതാ ഗൃഹാതുരത്വമുണര്‍ത്തുന്ന ചില മരിയന്‍ ഗീതങ്ങള്‍

1 നല്ല മാതാവേ മരിയേ
നിര്‍മ്മലയൂസേ പിതാവേ
നിങ്ങളുടെ പാദപങ്കജത്തില്‍
ഞങ്ങളെ വച്ചിതാ കുമ്പിടുന്നേന്‍
ആത്മശരീരേന്ദ്രിയങ്ങളായ
ധീസ്്മരണാദിവശങ്ങളെയും
ആയവറ്റിന്‍ പല കര്‍മ്മങ്ങളും
പോയതുമുള്ളതും മേലിലേതും
കണ്ണുതിരിച്ചു കടാക്ഷിച്ചതില്‍
തണ്യതു സര്‍വ്വമകറ്റിക്കൊണ്ട്
പുണ്യമായുള്ളത് കാത്തവറ്റാല്‍
ധന്യരായ് ഞങ്ങളെയാക്കീടുവിന്‍
മുമ്പിനാല്‍ ഞങ്ങളെ കാത്തുവന്ന്
തുമ്പംതരും ദുഷ്ടപ്പാതകരാം
ചൈത്താന്മാര്‍ ഞങ്ങളെ കാത്തീടുവാന്‍
ചത്താലും ഞങ്ങള്‍ക്കതിഷ്ടമല്ല
ആ ദുഷ്ടര്‍ ഞങ്ങളെ കാത്തീടുകില്‍
ഹാ കഷ്ടം ഞങ്ങളെ ദുഷ്ടരാക്കി
ഇമ്പംകാണിച്ചു പ്രിയം വരുത്തി
പിമ്പവര്‍ ഞങ്ങളെ നാശമാക്കും
അയ്യോ മാതാവേ പിതാവേ അവറ്റെ
അയ്യായിരം കാതം ദൂരമാക്കി
ഞങ്ങളെ കൈകളില്‍ താങ്ങിക്കൊണ്ട്
നിങ്ങടെ പുത്രന് ചേര്‍ത്തുകൊള്‍വിന്‍

2 ധന്യേ വിമലേ മേരി മനോജ്ഞേ
പുണ്യവരം നിറയും മഹിളേ
അമ്മേ താവകഗാനം മീട്ടാന്‍
ചെമ്മേയണയാമീ സുതരും
നരവംശത്തില്‍ ത്രാണകനീശന്‍
ധരയില്‍ സ്‌നേഹമെഴും ജനനീ
വരദായികയാം ശുഭദേ നിന്‍ തിരു
കരമാണാശ്രയമെന്നാളും

വെണ്‍മയെഴും മലരിന്നൊളിവെല്ലും
പൊന്‍മണി നിര്‍മ്മല നായികയേ
തിന്മയെഴും ജനകോടികളില്‍ നീ
പൊന്‍മുഖമൊന്ന്ു തിരിച്ചിടണേ

സുതരമോഹന മരിയനാമം
മന്ദതയേറും മാനവരില്‍
കുളിരണിയുന്നൊരു പുളകം ചാര്‍ത്തി
ഒളിവിതറട്ടെയെന്നാളും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.