ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്ത മരിയന്‍ രൂപം ഇറാക്കിലെ ഇടവകയില്‍ തിരികെയെത്തി

മൊസൂള്‍: ഇസ്ലാമിക് ഭീകരരുടെ അധിനിവേശകാലത്ത് തകര്‍ക്കപ്പെട്ട മരിയന്‍ രൂപം ഇടവേളയ്ക്ക് ശേഷം ദേവാലയത്തില്‍ പുന:സ്ഥാപിച്ചു. സെന്റ് അഡ്ഡെ ദേവാലയത്തിലേക്കാണ് മാതാവിന്റെ രൂപം തിരികെയെത്തിയത്.

മാതാവിന്റെ രൂപത്തിന്റെ കൈകള്‍ രണ്ടും ഛേദിക്കപ്പെട്ടിരുന്നു. കൂടാതെ രൂപം ഭാഗികമായും നശിപ്പിക്കപ്പെട്ടിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശന വേളയില്‍ ഈ രൂപം സന്നിഹിതമായിരുന്നു, മാര്‍ച്ച് 19 നാണ് സെന്റ് അഡെ ദേവാലയത്തില്‍ ലളിതമായ ചടങ്ങുകളോടെ രൂപം പുന:പ്രതിഷ്ഠിച്ചത്.

2014 മുതല്‍ 2017 വരെ നീണ്ടു നിന്ന ഐഎസ് ഭീകരകാലം 2017 ഓടെ അവസാനിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.