അര്‍ജന്റീനയില്‍ മരിയന്‍ വര്‍ഷത്തിന് ഡിസംബര്‍ എട്ടിന് തുടക്കമാകും


ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയില്‍ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന മരിയന്‍ വര്‍ഷാചരണത്തിന് ഡിസംബര്‍ എട്ടിന് തുടക്കമാകും. ഔര്‍ ലേഡി ഓഫ് മിറാക്കുലസ് മെഡലിന്റെ തിരുനാള്‍ ദിനത്തിലാണ് ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉണ്ടായത്.

മാതാവിന്റെ അമലോത്ഭവതിരുനാള്‍ ദിനമായ ഡിസംബര്‍ എട്ടുമുതല്‍ 2020 ഡിസംബര്‍ 20 വരെയാണ് മരിയന്‍വര്‍ഷാചരണം. അര്‍ജന്റീനയില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന്റെ അഞ്ഞൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മരിയന്‍ വര്‍ഷാചരണം സംഘടിപ്പിക്കുന്നത്.

രാജ്യമെങ്ങും വണങ്ങുന്ന virgen del valle എത്തിച്ചേര്‍ന്നതിന്റെ നാനൂറാം വാര്‍ഷികവും ഇതോടൊപ്പം ആഘോഷിക്കുന്നു. മരിയന്‍ കോണ്‍ഗ്രസുകള്‍സ മരിയോളജിക്കല്‍ കോണ്‍ഗ്രസുകള്‍ എന്നിവയെല്ലാം മരിയന്‍വ ര്‍ഷാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പി്ക്കുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.