2021 കേരള സഭയില്‍ മരിയന്‍ വര്‍ഷം

കൊച്ചി: പരിശുദ്ധ കന്യാമറിയത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങള്‍ വിശ്വാസികളുടെ ഇടയില്‍കൂടുതല്‍ പഠനവിഷയം ആക്കുന്നതിനായി 2021 മരിയന്‍ വര്‍ഷമായി ആചരിക്കാന്‍ കെസിബിബി തീരുമാനിച്ചു. കെസിബിസിയുടെ ശീതകാല സമ്മേളനമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

കാലഘട്ടത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് വിശ്വാസജീവിതത്തില്‍ ഉണര്‍വും ഉത്സാഹവും ഉണ്ടാകുന്നതിന് വേണ്ടിയാണ് മരിയന്‍ വര്‍ഷം ആചരിക്കുന്നത്. കേരളത്തിന്റെ മുഖമുദ്രയായിരുന്ന മതസൗഹാര്‍ദ്ദവു സമുദായങ്ങള്‍ തമ്മിലുള്ള ഐക്യവും നഷ്ടപ്പെടുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മതസാമുദായിക നേതാക്കളെയും ആചാരാനുഷ്ഠാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതിലും കെസിബിസി ഉത്കണ്ഠ രേഖപ്പെടുത്തി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.